നാളെ പാരിസ് സെന്റ് ജെർമെയ്‌നെ നേരിടുമ്പോൾ ലയണൽ മെസ്സിയെ എങ്ങനെ നേരിടണം എന്നതിന്റെ ബ്ലൂപ്രിന്റ് തന്റെ മാഞ്ചസ്റ്റർ സിറ്റി കളിക്കാർക്ക് നൽകില്ലെന്ന് പെപ് ഗാർഡിയോള പറഞ്ഞു. അതുതന്നെ പഴയ ശിഷ്യനോട് ഉള്ള അമിത വാത്സല്യം കൊണ്ടൊന്നുമല്ല കളിക്കളത്തിൽ അത്രമേൽ പ്രവചനാതീതമാണ് ലയണൽ മെസ്സി എന്ന ബോധം അദ്ദേഹത്തിന് ഉള്ളതുകൊണ്ടാണ്
നോക്കൗട്ട് ഘട്ടത്തിലെത്താൻ ബ്ലൂസിന് അവരുടെ ശേഷിക്കുന്ന രണ്ട് ഗ്രൂപ്പ് ഗെയിമുകളിൽ നിന്ന് ഒരു പോയിന്റ് മാത്രമേ ആവശ്യമുള്ളൂ, കഴിഞ്ഞ മാസം പാരീസിൽ ഫ്രഞ്ച് ടീമിനോട് തോറ്റെങ്കിലും ഒരു വിജയം കൊണ്ട് തന്നെ അവർക്ക് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പാക്കുവൻ കഴിയും.
ഒരു ദശാബ്ദം മുമ്പ് ബാഴ്‌സലോണ ടീമിന് വേണ്ടി കീഴടക്കാൻ കഴിയുന്നത് എല്ലാം കീഴടക്കിയതിന് പിന്നിലെ ചാലകശക്തിയായി തന്റെ അരുമ ശിഷ്യനെ ഉപയോഗപ്പെടുത്തിയ ഗ്വാർഡിയോളയ്ക്ക് മറ്റേതൊരു മാനേജരെക്കാളും മെസ്സിയെ നന്നായി അറിയാം. എന്നാലും അർജന്റീനിയൻ മാന്ത്രികനെ നേരിടാൻ ഒരു ഫോർമുലയുമില്ലെന്ന് അദ്ദേഹം പറയുന്നു.
ഗ്വാർഡിയോളയ്ക്ക് മറ്റേതൊരു മാനേജരെക്കാളും മെസ്സിയെ നന്നായി അറിയാം എന്ന വസ്തുത ഒരിക്കലും തള്ളിക്കളയാൻ കഴിയില്ലെങ്കിലും ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ എല്ലാം വേണം മെസ്സിക്ക് തന്നെയായിരുന്നു മേധാവിത്വം. ഇരുവരും ഏഴുതവണ പരസ്പരം നേർക്കുനേർ വന്നപ്പോഴും അതിൽ അഞ്ചു തവണയും ലയണൽ മെസ്സി സ്വന്തം ആശാൻറെ ഗോൾവല തുളച്ചു.
ഏറ്റവും ഒടുവിൽ നടന്ന മത്സരത്തിലും ഫലം മറിച്ചല്ലായിരുന്നു. അതുകൊണ്ട് ഗാർഡിയോളയുടെ നിലപാട് വ്യക്തമാണ്. നാളെ പാരിസ് സെന്റ് ജെർമെയ്‌നെ നേരിടുമ്പോൾ ലയണൽ മെസ്സിയെ എങ്ങനെ നേരിടണം എന്നതിന്റെ ബ്ലൂപ്രിന്റ് തന്റെ മാഞ്ചസ്റ്റർ സിറ്റി കളിക്കാർക്ക് നൽകില്ല, മെസ്സി പ്രവചനങ്ങൾക്ക് അതീതമാണ് അതുകൊണ്ട് അത്രയും അപകടകാരിയും. മുൻകൂട്ടി തയ്യാറാക്കിയ തന്ത്രങ്ങൾക്ക് അവിടെ പ്രസക്തിയില്ലെന്ന് അദ്ദേഹത്തിന് നന്നായറിയാം.