in

LOVELOVE LOLLOL AngryAngry

വമ്പൻ ട്വിസ്റ്റ് യുണൈറ്റഡ് സൂപ്പർ പരിശീലകന് പിന്നാലെ, ഇറ്റലിയെ വിജയങ്ങളുടെ തോഴന്മാരാക്കിയ മാൻസീനിയെയാണ് അവർ ഉന്നം വയ്ക്കുന്നത്…

കഴിഞ്ഞ വാരാന്ത്യത്തിൽ വാട്ട്‌ഫോർഡിനോട് 4-1 ന് തോറ്റതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് മേധാവികൾക്ക് നോർവീജിയൻ താരത്തെ പുറത്താക്കുകയല്ലാതെ മറ്റ് മാർഗങ്ങൾ ഒന്നുമില്ലായിരുന്നു. ഇറ്റാലിയൻ ടീമിനൊപ്പം അപരാജിതരായി അത്ഭുതകരമായ ഒരു ജൈത്രയാത്ര നടത്തിയ പരിശീലകനെയാണ് പകരം എത്തിക്കാൻ ശ്രമിക്കുന്നത് എന്നകാര്യം ആരാധകർക്ക് വളരെയേറെ ആശ്വാസം പകരുന്നുണ്ട്.

Mancini to Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫ്രഞ്ച് താരം സിനദിൻ സിദാനെ തങ്ങളുടെ പരിശീലകനായി എത്തിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിന് ശേഷം അവർ നിരാശയുടെ പടുകുഴിയിലാണെന്ന് കരുതിയവരെ പരിധിവരെയെങ്കിലും ഞെട്ടിപ്പിക്കുന്ന നീക്കങ്ങളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെൻറ് നടത്തുന്നത്. കാതുകുത്തിയവൻ പോയാൽ കടുക്കൻ ഇട്ടവൻ വരും എന്ന് പറഞ്ഞത് പോലെയുള്ള ത്രസിപ്പിക്കുന്ന നീക്കങ്ങൾക്കാണ് അവർ ചുക്കാൻ പിടിക്കുന്നത്

പരിശീലക പദവി ഏൽപ്പിക്കുവാനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറ്റലിയുടെ ദേശീയ ടീം കോച്ച് റോബർട്ടോ മാൻസിനിയെ ബന്ധപ്പെട്ടിരുന്നുവെന്ന് ജർമ്മൻ ദിനപത്രമായ ബിൽഡ് റിപ്പോർട്ട് ചെയ്യുന്നു. മുൻ മാഞ്ചസ്റ്റർ സിറ്റി ബോസ്, ഓൾഡ് ട്രാഫോർഡിൽ എത്തിയാൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് കരുതുന്നവരാണ് ഏറെയും. മുൻപ് സിറ്റിയുടെ പരിശീലകനായിരുന്ന അദ്ദേഹത്തിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഓരോ തുടിപ്പും അറിയാവുന്നതുകൊണ്ട് ആ വിശ്വാസത്തിൽ കഴമ്പുണ്ട്.

Mancini to Manchester United

മുൻ ക്ലബ് ഇതിഹാസം ഒലെ ഗുന്നർ സോൾസ്‌ജെയറുമായുള്ള ബന്ധം ഈ ആഴ്ച റെഡ് ഡെവിൾസ് അവസാനിപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിൽ വാട്ട്‌ഫോർഡിനോട് 4-1 ന് തോറ്റതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് മേധാവികൾക്ക് നോർവീജിയൻ താരത്തെ പുറത്താക്കുകയല്ലാതെ മറ്റ് മാർഗങ്ങൾ ഒന്നുമില്ലായിരുന്നു. ഇറ്റാലിയൻ ടീമിനൊപ്പം അപരാജിതരായി അത്ഭുതകരമായ ഒരു ജൈത്രയാത്ര നടത്തിയ പരിശീലകനെയാണ് പകരം എത്തിക്കാൻ ശ്രമിക്കുന്നത് എന്നകാര്യം ആരാധകർക്ക് വളരെയേറെ ആശ്വാസം പകരുന്നുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കെയർടേക്കർ മാനേജരായി മൈക്കൽ കാരിക്ക് ചുമതലയേറ്റതിന് ശേഷം ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗിൽ വിയ്യാറയലിനെതിരെ 2-0 ന് വിജയിച്ചു. സോൾസ്‌ജെയറിനെ പുറത്താക്കിയതിന് ശേഷം സിനദീൻ സിദാൻ, മൗറീഷ്യോ പോച്ചെറ്റിനോ, ഏണസ്റ്റോ വാൽവെർഡെ, എറിക് ടെൻ ഹാഗ് എന്നിവരുൾപ്പെടെ നിരവധി മാനേജർമാരുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ബന്ധപിപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്.

ഇറ്റലിയുടെ ദേശീയ ടീം മാനേജർ മാൻസിനിയാണ് റെഡ് ഡെവിൾസിന്റെ പരിഗണനയിലുള്ള മറ്റൊരാളെന്ന് ഇപ്പോൾ വ്യക്തമാവുകയാണ്.
ബിൽഡ് പുറത്തു വിട്ട റിപ്പോർട്ടനുസരിച്ച്, മാഞ്ചസ്റ്റർ യുണൈറ്റഡ് മാൻസിനിയുമായി നടത്തിയ പ്രാരംഭഘട്ടം ചർച്ചകളിൽ ഇറ്റാലിയൻ പരിശീലകൻ തനിക്ക് യുണൈറ്റഡിലേക്ക് വരാൻ താല്പര്യമില്ല എന്ന് അറിയിച്ചു, മുൻപ് സിറ്റിയുടെ പരിശീലകനായിരുന്ന അദ്ദേഹത്തിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഓരോ തുടിപ്പും അറിയാവുന്നതുകൊണ്ട് എന്തുവിലകൊടുത്തും അദ്ദേഹത്തിനെ തങ്ങളുടെ പരിശീലകനായി പ്രതിഷ്ഠിക്കാൻ യുണൈറ്റഡ് മാനേജ്മെൻറ് ശ്രമിക്കും.

ആ പൊസിഷനിൽ കളിക്കാൻ താല്പര്യമില്ല പക്ഷേ പരിശീലകൻ പറഞ്ഞാൽ എന്തിനും റെഡി: ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം…

എന്തുകൊണ്ട് തന്റെ പഴയ പ്രിയ ശിഷ്യനെ ഭയക്കണം, പെപ്പ് ഗാർഡിയോള കാരണം വ്യക്തമാക്കുന്നു…