മലയാളി താരത്തെ സ്വന്തമാക്കി ഹൈദരാബാദ് എഫ് സി. ഗോകുലം കേരളയുടെ യുവ മലയാളി ഡിഫെൻഡറായ അലക്സ് സജിയെയാണ് ക്ലബ് സ്വന്തമാക്കിയത്.ക്ലബ് തന്നെയാണ് ഔദ്യോഗികമായി ഈ കാര്യം സ്ഥിരീകരിച്ചതും.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസേർവ് ടീമിലൂടെയാണ് താരം വളർന്നത്.റിസേർവ് ടീമിലെ മികച്ച പ്രകടനം താരത്തെ ഗോകുലത്തിൽ എത്തിച്ചു.ഇന്ത്യൻ അണ്ടർ -23 താരം കൂടിയാണ് അദ്ദേഹം.
2025 വരെയുള്ള കരാറിലാണ് താരം ഹൈദരാബാദ് എഫ് സി യിലേക്കെത്തിയത്.. കഴിഞ്ഞ ഐ ലീഗ് സീസണിൽ വെറും അഞ്ചു മത്സരങ്ങളിൽ മാത്രമേ അദ്ദേഹത്തിന് പന്ത് തട്ടാൻ സാധിച്ചിരുന്നുള്ളു. സെന്റർ ബാക്കാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ. വലതു സെന്റർ ബാക്കയും ഇടതു സെന്റർ ബാക്കയും താരത്തിന് കളിക്കാൻ സാധിക്കും.
2017 ൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ 18 ന്ന് ടീമിലെത്തിയ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസർവ് ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്.2019 ഗോകുലം കേരളയുടെ ബി ടീമിലെത്തിയ അദ്ദേഹം ഗോകുലം കേരളയുമായി കരാർ ഒപ്പ് വെച്ചത് 2021 ലാണ്. ഗോകുലത്തിന് ഒപ്പം രണ്ട് ഐ ലീഗ് കിരീടം നേടാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചു.