in , ,

LOVELOVE LOLLOL OMGOMG CryCry

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ കാണണം!! മനസ്സ് തുറന്ന് ജിയാനു

എനിക്ക് ഇതിനകം ലഭിച്ച ഊഷ്മളമായ സ്വാഗതത്തിന് എല്ലാവരോടും വലിയ നന്ദി. കൊച്ചിയിലെത്തുന്നതിന് വേണ്ടി എനിക്ക് കാത്തിരിക്കാനാവുന്നില്ല

കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ വിദേശ സൈനിങ്ങായ ഗ്രീക്ക്-ഓസ്ട്രേലിയൻ മുന്നേറ്റനിര താരം അപോസ്‌റ്റോലാസ് ജിയാനു കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തുന്നതിനെ പറ്റി മനസ്സ് തുറന്നു. അവിശ്വസനീയമായ ആരാധകരെയും ബ്ലാസ്റ്റേഴ്‌സ് ടീമിനെയും കാണാൻ അതിയായി ആഗ്രഹിക്കുന്നുവെന്നാണ് അപോസ്‌റ്റോലാസ് ജിയാനു പറഞ്ഞത്.

കൂടാതെ തനിക്ക് കൊച്ചിയിലെത്താൻ തിടുക്കമാകുന്നുവെന്നും അതിനായി കാത്തിരിക്കാൻ കഴിയുന്നില്ലെന്നും 32-കാരൻ കൂട്ടിചേർത്തു. A-ലീഗ് താരമായിരുന്ന അപോസ്‌റ്റോലാസ് ജിയാനു കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയിൽ നിറഞ്ഞാടുമെന്ന വിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

“വരാനിരിക്കുന്ന ISL സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ചേരുന്നതിൽ ഞാൻ വളരെ ആകാംഷഭരിതനാണ്. നമ്മുടെ സ്പെഷ്യൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ അവിശ്വസനീയമായ ആരാധകരെയും ടീമിനെയും കാണാൻ ഞാൻ ആഗ്രഹിക്കുന്നു.”

“എനിക്ക് ഇതിനകം ലഭിച്ച ഊഷ്മളമായ സ്വാഗതത്തിന് എല്ലാവരോടും വലിയ നന്ദി. കൊച്ചിയിലെത്തുന്നതിന് വേണ്ടി എനിക്ക് കാത്തിരിക്കാനാവുന്നില്ല.” – അപോസ്‌റ്റോലാസ് ജിയാനു പറഞ്ഞു.

മലയാളി താരത്തെ സ്വന്തമാക്കിയത് ഔദ്യോഗികമായി പ്രഖ്യാപിച്ചു ഹൈദരാബാദ് എഫ് സി

അൽവാരോയുടെ പകരം വരുന്നത് കിടിലൻ താരം, ബ്ലാസ്റ്റേഴ്സിന് ഉടൻ ലഭിക്കും..