in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

അൽവാരോയുടെ പകരം വരുന്നത് കിടിലൻ താരം, ബ്ലാസ്റ്റേഴ്സിന് ഉടൻ ലഭിക്കും..

അൽവരോ വസ്കസിനു പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ മാർക്വീ താരം അല്ലെങ്കിൽ സൂപ്പർ താരമായി ഒരു സെന്റർ ഫോർവേഡ് പൊസിഷനിൽ കളിക്കുന്ന താരത്തെ ഉടൻ ലഭിച്ചേക്കുമെന്നാണ് ആശിഷ് നേഗി പറഞ്ഞത്.

അൽവരോ വസ്കസിന്റെ പകരക്കാരനായി ഒരു കിടിലൻ മുന്നേറ്റനിര താരത്തെ കേരള ബ്ലാസ്റ്റേഴ്സിന് ഉടൻ ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്‌. പ്രശസ്ത ഇന്ത്യൻ സ്പോർട്സ് മാധ്യമമായ ഖേൽനൗവിന്റെ ജേർണലിസ്റ്റായ ആശിഷ് നേഗിയാണ് ഇക്കാര്യം ഒരു യൂട്യൂബ് പ്രോഗ്രാമിനിടെ വെളിപ്പെടുത്തിയത്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയിലെ മിന്നും താരമായ അൽവരോ വസ്കസ് ബ്ലാസ്റ്റേഴ്സിന് വേണ്ടി നിരവധി ഗോളുകൾ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സിനെ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ വരെയെത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിരുന്നു. സീസൺ കഴിഞ്ഞതോടെ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട സ്പാനിഷ് താരം മറ്റൊരു ISL ക്ലബ്ബായ എഫ്.സി ഗോവയിൽ ചേർന്നു.

അൽവരോ വസ്കസിനു പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ മാർക്വീ താരം അല്ലെങ്കിൽ സൂപ്പർ താരമായി ഒരു സെന്റർ ഫോർവേഡ് പൊസിഷനിൽ കളിക്കുന്ന താരത്തെ ഉടൻ ലഭിച്ചേക്കുമെന്നാണ് ആശിഷ് നേഗി പറഞ്ഞത്.

അൽവരോ വസ്കസിന്റെ പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരാൻ പോകുന്നത് സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ സെൻട്രൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഒരു കിടിലൻ താരത്തെയായിരിക്കുമെന്ന് നേരത്തെ ഷൈജു ദാമോദരൻ പറഞ്ഞിരുന്നു. എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്നതും ഈ സൂപ്പർ താരത്തിന് വേണ്ടിയാണ്.

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ കാണണം!! മനസ്സ് തുറന്ന് ജിയാനു

ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് റൂമറുകൾ