ജഷഡ്പൂർ എഫ്.സിയുടെ ഇന്ത്യൻ ഇന്റർനാഷണൽ യുവതാരമായ ഇഷാൻ പണ്ഡിതയെ ടീമിലെത്തിക്കുവാൻ കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നതായി റൂമറുകൾ. ഓഗസ്റ്റ് 31-ന് അവസാനിക്കുന്ന ISL ട്രാൻസ്ഫർ വിൻഡോക്ക് മുന്നേ തന്നെ ആവശ്യമുള്ള താരങ്ങളെയല്ലാം ടീമിലെത്തിച്ച് മികച്ച സ്‌ക്വാഡ് ഒരുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
24-കാരനായ ഇഷാൻ പണ്ഡിതക്ക് 2023 മെയ് വരെ ജംഷഡ്പൂർ എഫ്. സിയുമായി കരാറുണ്ടെങ്കിലും നല്ലൊരു ട്രാൻസ്ഫർ തുക ലഭിക്കുകയാണെങ്കിൽ ഈ യുവതാരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. മുന്നേറ്റനിരയിൽ കളിക്കുന്ന ഈ യുവതാരത്തെ ലഭിക്കുകയാണെങ്കിൽ അത് ബ്ലാസ്റ്റേഴ്സിന് വരും സീസണിലേക്ക് വലിയ മുതൽകൂട്ടാകും.
ഇഷാൻ പണ്ഡിതയെ ടീമിലെത്തിക്കുവാൻ കേരള ബ്ലാസ്റ്റേഴ്‌സ് രംഗത്തുണ്ടെന്നും, ചില ചർച്ചകൾ അണിയറയിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നല്ലൊരു തുക ട്രാൻസ്ഫർ ഫീയായി ലഭിക്കുകയാണെങ്കിൽ മാത്രമേ ഈ ട്രാൻസ്ഫർ സാധ്യമാകുക, അതേസമയം താരത്തിന്റെ കരാർ പുതുക്കാൻ ജംഷഡ്പൂർ എഫ്. സി ശ്രമിക്കുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഇഷാൻ പണ്ഡിത എത്തുമെന്ന കാര്യം ഉറപ്പിക്കാൻ കഴിയുന്നതല്ല. നല്ലൊരു ട്രാൻസ്ഫർ തുകയും കൂടാതെ കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായി കാര്യങ്ങൾ വരുകയാണെങ്കിൽ മാത്രമേ ഇഷാൻ പണ്ഡിത കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിയാൻ സാധ്യതയുള്ളൂ…