in , ,

LOVELOVE OMGOMG AngryAngry

സുഹൈറിന് വേണ്ടിയുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചിട്ടില്ല..

നോർത്ത് ഈസ്റ്റ്‌ കേരള ബ്ലാസ്റ്റേഴ്‌സിനോട് ആവശ്യപെട്ട താരം ആരാണെന്ന് വ്യക്തമല്ല.എന്നാലും സൂചനകൾ ചൂണ്ടുന്നത് പൂട്ടിയിലേക്കാണ്. സുഹൈർ ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമോ എന്നറിയാൻ നമുക്ക് കാത്തിരിക്കാം.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ കാത്തിരുന്ന ട്രാൻസ്ഫറാണ് സുഹൈർ ബ്ലാസ്റ്റേഴ്‌സിലേക്കെന്നുള്ളത്. എന്നാൽ ഈ ട്രാൻസ്ഫറുകളിൽ നിന്ന് പല കാരണങ്ങളാൽ ബ്ലാസ്റ്റേഴ്‌സ് പിന്മാറിയിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ട്രാൻസ്ഫറിനെ പറ്റി ഒരു പ്രധാനപെട്ട റിപ്പോർട്ട്‌ പുറത്ത് വന്നിരിക്കുകയാണ്.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ നിമിഷം വരെ ബ്ലാസ്റ്റേഴ്‌സ് സുഹൈറിന് വേണ്ടിയുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ല. ബ്ലാസ്റ്റേഴ്‌സ് താരത്തിന് വേണ്ടി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് മുമ്പാകെ നൽകിയ ഓഫർ ട്രാൻസ്ഫർ ഫീയും രണ്ട് താരങ്ങളും എന്നുള്ളതായിരുന്നു.നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ഈ ട്രാൻസ്ഫർ തുക അംഗീകിരച്ചതായിയാണ് റിപ്പോർട്ടുകൾ.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഓഫർ ചെയ്ത രണ്ട് താരങ്ങൾക്ക്‌ പകരം നോർത്ത് ഈസ്റ്റ്‌ മേഖലയിൽ നിന്നുള്ള ഒരു താരത്തെയാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ബ്ലാസ്റ്റേഴ്‌സിനോട് അവശ്യപ്പെട്ടിരിക്കുന്നത്.പ്രശാന്തും ഗിവ്സൺ സിങ്ങുമാണ് ബ്ലാസ്റ്റേഴ്‌സ് ഓഫർ ചെയ്ത താരങ്ങൾ. എന്നാൽ ഈ താരങ്ങളെ വേണ്ട എന്നാ രീതിയിൽ നോർത്ത് ഈസ്റ്റ്‌ തീരുമാനം എടുത്തു കഴിഞ്ഞു.

നോർത്ത് ഈസ്റ്റ്‌ കേരള ബ്ലാസ്റ്റേഴ്‌സിനോട് ആവശ്യപെട്ട താരം ആരാണെന്ന് വ്യക്തമല്ല.എന്നാലും സൂചനകൾ ചൂണ്ടുന്നത് പൂട്ടിയിലേക്കാണ്. സുഹൈർ ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമോ എന്നറിയാൻ നമുക്ക് കാത്തിരിക്കാം.

ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് റൂമറുകൾ

ബ്ലാസ്റ്റേഴ്സിൽ നിന്ന് ചില താരങ്ങൾ പുറത്തേക്ക്…