in , ,

LOVELOVE CryCry OMGOMG LOLLOL

ബ്ലാസ്റ്റേഴ്സിൽ നിന്ന് ചില താരങ്ങൾ പുറത്തേക്ക്…

ടീമിൽ നിന്നും ഒഴിവാകുന്ന താരങ്ങൾക്ക് പകരം അതിലും മികച്ച താരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് കൊണ്ടുവരുമെന്ന പ്രതീക്ഷയും വിശ്വാസവും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുണ്ട്.

2022-2023 ISL സീസണിലേക്കൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും ചില താരങ്ങൾ പുറത്തു പോയേക്കുമെന്ന് റിപ്പോർട്ടുകൾ. പ്രശസ്ത ഇന്ത്യൻ സ്പോർട്സ് മാധ്യമമായ ഖേൽനൗവിന്റെ ജേർണലിസ്റ്റായ ആശിഷ് നേഗിയാണ് ഇക്കാര്യം ഒരു യൂട്യൂബ് ചാനൽ പ്രോഗ്രാമിനിടെ വെളിപ്പെടുത്തിയത്.

ഗിവ്സൺ, ആയുഷ് അധികാരി, പൂട്ടിയ തുടങ്ങിയ ചില താരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടേകുമെന്ന റൂമറുകൾ ശക്തമാകുന്നതിനിടെയാണ് ആശിഷ് നേഗിയുടെ വാക്കുകൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ചങ്കിടിപ്പായി എത്തുന്നത്.

ട്രാൻസ്ഫർ മാർക്കറ്റിൽ കേരള ബ്ലാസ്റ്റേഴ്സിന് ചില താരങ്ങളെ വിൽക്കാനുണ്ടെന്നാണ് ആശിഷ് നേഗി പറഞ്ഞത്. ടീമിൽ നിന്നും ഒഴിവാകുന്ന താരങ്ങൾക്ക് പകരം അതിലും മികച്ച താരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് കൊണ്ടുവരുമെന്ന പ്രതീക്ഷയും വിശ്വാസവും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുണ്ട്.

അതേസമയം ISL അനുവദിച്ചിട്ടുള്ള 6 വിദേശ താരങ്ങളിൽ 4 പേരെയും സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. അൽവാരോ വസ്കസിന്റെ പകരക്കാരൻ ഉൾപ്പടെ 2 വിദേശ താരങ്ങൾ ആരായിരിക്കുമെന്നറിയാൻ വളരെയധികം ആകാംഷയോടെ കാത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

സുഹൈറിന് വേണ്ടിയുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചിട്ടില്ല..

ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിച്ചിരുന്നു, ഡയസ് മറ്റു ക്ലബ്ബുകളുടെ ഓഫറുകളിൽ ആകർഷിക്കപ്പെട്ടുവെന്ന് ആശിഷ് നേഗി