in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ധോണിക്ക്‌ ക്യാപ്റ്റൻ സ്ഥാനം ഒഴിയണമായിരുന്നെങ്കിൽ ആ താരത്തെ ചെന്നൈ നിലനിർത്തണമായിരുന്നുവെന്ന് ശാസ്ത്രി..

ചെന്നൈ സൂപ്പർ കിങ്സിന്റെ ഈ മോശം പ്രകടനത്തോട് പ്രതികരിച്ചു കൊണ്ട് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.ഈ എസ് പി എൻ ക്രിക്കഇൻഫോ t20 ടൈം ഔട്ട് എന്നാ പരുപാടിക്ക് കൊടുത്ത അഭിമുഖത്തിലാണ് ശാസ്ത്രി മനസ്സ് തുറന്നത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

CSK [Crickaddictors]

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഈ സീസണിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈക്ക് കാര്യങ്ങൾ അത്ര സുഖകരമല്ല. ടീമിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒരു സീസണിൽ ആദ്യമായി തങ്ങൾ കളിച്ച ആദ്യത്തെ നാല് മത്സരവും തോറ്റു നിൽക്കുകയാണ് ചെന്നൈ ഇപ്പോൾ. ഐ പി എല്ലിൽ ക്യാപ്റ്റനായ തന്റെ ആദ്യത്തെ നാല് മത്സരവും തോറ്റ ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റൻ എന്നാ നാണക്കേട് പേറി കൊണ്ടാണ് ചെന്നൈ ക്യാപ്റ്റൻ ജഡേജ ഇപ്പോൾ കളിക്കുന്നത്.

CSK [Crickaddictors]

ചെന്നൈ സൂപ്പർ കിങ്സിന്റെ ഈ മോശം പ്രകടനത്തോട് പ്രതികരിച്ചു കൊണ്ട് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.ഈ എസ് പി എൻ ക്രിക്കഇൻഫോ t20 ടൈം ഔട്ട് എന്നാ പരുപാടിക്ക് കൊടുത്ത അഭിമുഖത്തിലാണ് ശാസ്ത്രി മനസ്സ് തുറന്നത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ജഡേജയെപ്പോലെ ഒരാൾ സ്വന്തം കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് എനിക്ക് തോന്നുന്നു, ചെന്നൈ തിരിഞ്ഞു ചിന്തിച്ചിരുന്നെങ്കിൽ, അവർ ഫാഫ് ഡു പ്ലെസിസിനെ കൈവിടില്ലായിരുന്നു.അവൻ [ഡു പ്ലെസിസ്] ഒരു മാച്ച് വിന്നറാണ്, ചെന്നൈയ്‌ക്കൊപ്പം ഐപിഎൽ നേടിയിട്ടുണ്ട്, അദ്ദേഹത്തിന് ധാരാളം അനുഭവ സമ്പത്തുണ്ട്.ധോനി ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കിൽ, ഫാഫിന് ആ ജോലി നൽകണമായിരുന്നു, ജഡേജ ഒരു കളിക്കാരനായി തുടരണമായിരുന്നു. ക്യാപ്റ്റൻസിയുടെ സമ്മർദ്ദമില്ലാതെ അദ്ദേഹം സ്വതന്ത്രമായി കളിക്കുമായിരുന്നു. അങ്ങനെയായിരുന്നുവെങ്കിൽ ചെന്നൈയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നു എന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.

2022 ലെ ലേലത്തിന് മുമ്പ് ഡു പ്ലെസിസിനെ സൂപ്പർ കിംഗ്സ് ഒഴിവാക്കിയിരുന്നു.റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വാങ്ങുകയും അവരുടെ ക്യാപ്റ്റനായി ഫാഫിനെ നിയമിക്കുകയും ചെയ്തു; 2021 സീസണിന് ശേഷം വിരാട് കോഹ്‌ലി ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചിരുന്നു. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയത്തോടെയാണ് റോയൽ ചലഞ്ചേഴ്സ് സീസൺ ആരംഭിച്ചത്.

2021-ൽ സൂപ്പർ കിംഗ്‌സിന് കിരീടം നേടുന്നതിൽ ഡു പ്ലെസിസിന്റെ ബാറ്റിൽ ഒരു പ്രധാന പങ്കുണ്ട്, ഓപ്പൺറായി ഇറങ്ങി 45.21 എന്ന ബാറ്റിംഗ് ശരാശരിയിൽ 633 റൺസ് അടിച്ചു, 138.20 സ്‌ട്രൈക്ക് റേറ്റും 16 ഇന്നിംഗ്‌സുകളിൽ ആറ് അർധസെഞ്ചുറികളും അദ്ദേഹം നേടിയിരുന്നു

മെസ്സി-നെയ്മർ എന്നിവരുടെ കാര്യത്തിൽ നിരാശപ്പെടാനുണ്ടായ കാരണം എംബപ്പേ വെളിപ്പെടുത്തി…

കുട്ടിക്കളിയല്ല ഓസിലിനെ പുറത്താക്കുമെന്ന് ഫെനർബാഷെ കാരണമിതാണ്