in

OMGOMG

ഫൈനലില്‍ ജയിച്ചാല്‍ കേരള ടീമിന് ഒരുകോടി രൂപ പാരിതോഷികം ..

കേരളം ഇപ്പോൾ സന്തോഷ്‌ ട്രോഫി ആവേശത്തിലാണ്. ഇനി ഏതാനും മണിക്കൂറുകൾക്കുള്ളിൽ മഞ്ചേരിയിൽ ഫൈനലിനുള്ള വിസിൽ മുഴുങ്ങും. വെസ്റ്റ് ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ.

കേരളം ഇപ്പോൾ സന്തോഷ്‌ ട്രോഫി ആവേശത്തിലാണ്. ഇനി ഏതാനും മണിക്കൂറുകൾക്കുള്ളിൽ മഞ്ചേരിയിൽ ഫൈനലിനുള്ള വിസിൽ മുഴുങ്ങും. വെസ്റ്റ് ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ.

ഇപ്പോൾ ഫൈനലില്‍ ജയിച്ചാല്‍ കേരള ടീമിന് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനവുമായി പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍ രംഗത്ത് വന്നിരിക്കുകയാണ് .വി പി എസ് ഹെൽത്ത്‌ കെയർ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് അദ്ദേഹം.ഇന്ന് രാത്രി 8:30 ക്കാണ് സന്തോഷ്‌ ട്രോഫി ഫൈനൽ.

കേരളം ഏഴാം കിരീടമാണ് ലക്ഷ്യം വെക്കുന്നത്. മറുവശത്ത് ബംഗാൾ തങ്ങളുടെ മുപ്പതിനാലാമത്തെ കിരീടവും.ഇതിന് മുന്നേ കേരളവും ബംഗാളും നാല് തവണയാണ് സന്തോഷ്‌ ട്രോഫി ഫൈനലിൽ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ രണ്ട് തവണ ബംഗാളും വിജയിച്ചു.

2018 ലാണ് ഇതിന് മുന്നേ കേരളവും ബംഗാളും ഫൈനലിൽ ഏറ്റുമുട്ടിയത്. അന്ന് പെനാൽറ്റി ഷൂട്ട്ഔട്ടിൽ കേരളം ബംഗാളിനെ മറികടന്നു. ആ തോൽവിക്ക് പകരം ചോദിക്കാൻ കൂടിയാണ് ബംഗാൾ ഇറങ്ങുന്നത്.പക്ഷെ മഞ്ചേരിയിലെ ആരാധക കൂട്ടത്തിനെയും കേരള ടീമിനെയും മറികടന്നു കിരീടം നേടുകയെന്നത് ബംഗാളിന് വെല്ലുവിളിയാണ്. ടൂർണമെന്റിൽ ഇത് വരെ തോൽവി അറിയാത്ത ടീമാണ് കേരളം. ബംഗാൾ കേരളത്തോട് മാത്രം തോൽവി രുചിച്ചു. എന്തായാലും ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

ഇറ്റാലിയൻ ലീഗിൽ Title Race പോര് മുറുകുന്നു

ബ്രസീലിയൻ സൂപ്പർ സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സിലേക്കെന്ന് ബ്രസീലിയൻ ജേണലിസ്റ്റ്