in

LOVELOVE OMGOMG LOLLOL AngryAngry

ആ ഒരൊറ്റ ബൈസിക്കിൾ കിക്ക് മാത്രം മതി IM വിജയൻ എന്ന പ്രതിഭയുടെ റേഞ്ച് അറിയുവാൻ

കാലങള്‍ക്ക് ശേഷം തിരിഞ്ഞു നടക്കുമ്പോഴാണ് ആ കിക്കിന്‍െറ വിലയറിയുന്നത്….. ചെറുപ്പത്തില്‍ വലിയ പരിശീലന സാധ്യതകളോ , സ്റ്റാമിന ഉയര്‍ത്തുവാനുളള സാങ്കേതിക ശാസ്ത്രിയ പരിശീലനങളോ സോഡാകുപ്പി വിറ്റു നടന്ന ബാലന് ചിന്തകളില്‍ പോലുമുണ്ടായിരുന്നില്ല….. പക്ഷേ ഇന്നും ഓര്‍ത്തെടുക്കാനാകും ‘വിജയന്‍ അസാധ്യനായ ഗോള്‍ പോര്‍ച്ചറായിരുന്നു’.

ഓര്‍മ്മകളെ താലോലിക്കുന്നൊരു ബൈസിക്കിള്‍ കിക്കുണ്ട്…. എൈ എം വിജയനെന്നതാരം എത്രമാത്രം വലിയ പ്രതിഭയായിരുന്നു എന്ന് നമ്മളെ പുറകോട്ടേക്ക് തിരിഞ്ഞു നടത്തിക്കുന്നൊരു ബൈസിക്കിള്‍ കിക്ക്….. മലേഷ്യന്‍ ക്ളബായ പെര്‍ലിസിനെതിരെ സിസേഴ്സ് കപ്പ് ഫൈനലില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഗോള്‍ നേടിയെ അസാധ്യമായ ബൈസിക്കിള്‍ കിക്ക്….

ഒരു പക്ഷേ ബൈസിക്കിള്‍ കിക്ക് എന്ന വാക്കു പോലും അന്നാദ്യമായാണ് കേള്‍ക്കുന്നത്….. മാത്രഭൂമി പത്രത്തില്‍ സിസ്സര്‍ കട്ട് എന്ന വേര്‍ഡാണ് അന്നുപയോഗിച്ചത്….. പക്ഷേ പിന്നിട് മാത്രഭൂമി സ്പോര്‍ട്ട്സ് മാസികയില്‍ അവര്‍ ബൈസിക്കിള്‍ കിക്ക് എന്നുപയോഗിച്ചു….. ഓര്‍മ്മ ശരിയാണെങ്കില്‍ ആദ്യത്തെ മാത്രഭൂമി സ്പോര്‍ട്ട്സ് മാസികയുടെ കവര്‍ ചിത്രം ഇതായിരുന്നു….

കാലങള്‍ക്ക് ശേഷം തിരിഞ്ഞു നടക്കുമ്പോഴാണ് ആ കിക്കിന്‍െറ വിലയറിയുന്നത്….. ചെറുപ്പത്തില്‍ വലിയ പരിശീലന സാധ്യതകളോ , സ്റ്റാമിന ഉയര്‍ത്തുവാനുളള സാങ്കേതിക ശാസ്ത്രിയ പരിശീലനങളോ സോഡാകുപ്പി വിറ്റു നടന്ന ബാലന് ചിന്തകളില്‍ പോലുമുണ്ടായിരുന്നില്ല….. പക്ഷേ ഇന്നും ഓര്‍ത്തെടുക്കാനാകും ‘വിജയന്‍ അസാധ്യനായ ഗോള്‍ പോര്‍ച്ചറായിരുന്നു’. ഏതാങ്കിളിലില്‍ നിന്ന് ഗോളടിക്കാന്‍ കഴിവുണ്ടായിരുന്ന ഒരേ ഒരിന്ത്യന്‍ താരം…

ചരിത്രമെഴുതി രാഹുൽ മുന്നേറുകയാണ്..

ഞങ്ങള്‍ക്കിപ്പോള്‍ ശക്തമായ അടിത്തറയുണ്ട്, ഇനിയാണ് യഥാർത്ഥ കളികൾ ഇവാനും കാരോളിസും മനസ്സ് തുറക്കുന്നു