ഇന്നലെയാണ് എവേരയും ഞെട്ടിച്ചു കൊണ്ട് ആ വാർത്ത പുറത്ത് വന്നത്. ക്രിസ്ത്യാനോ റൊണാൾഡോ യുണൈറ്റഡ് വിടാൻ തയ്യാറാണെനായിരുന്നു ആ വാർത്ത. പ്രമുഖ മാധ്യമമായ ഡെയിലി മെയിലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
മാഞ്ചേസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തത് തന്നെയാണ് റൊണാൾഡോ ക്ലബ് മാറണം എന്ന് ആവശ്യപ്പെടാൻ കാരണം.നല്ല ഓഫർ ലഭിച്ചാൽ തന്നെ ക്ലബ് വിടാൻ അനുവദിക്കണമെന്ന് റൊണാൾഡോ മാഞ്ചേസ്റ്റർ യുണൈറ്റഡിനോട് ആവശ്യപെട്ടു എന്നാണ് റിപ്പോർട്ടുകൾ.ചാമ്പ്യൻസ് ലീഗ് യോഗ്യത തന്നെയാണ് താരത്തിന് ആവശ്യം.
തനിക്ക് ഇനിയും 3-4 കൊല്ലം ടോപ് ഫ്ലൈറ്റ് ലീഗുകളിൽ കളിക്കാൻ സാധിക്കുമെന്ന് റൊണാൾഡോ കരുതുന്നു.ബയേൺ മ്യുണിക്കും ചെൽസിയും താരത്തിൽ താല്പര്യം കാണിച്ചിരുന്നു.താരത്തെ വിൽക്കില്ലെന്ന് യുണൈറ്റഡ് വ്യക്തമാക്കിട്ടുണ്ട്.
ഇപ്പോൾ ഡെയിലി മെയിലിന്റെ തന്നെ മറ്റൊരു റിപ്പോർട്ടിൽ റൊണാൾഡോ ഇറ്റാലിയൻ ലീഗിലേക്ക് തന്നെ തിരകെ പോകുമെന്നാണ് പറയുന്നത്.ജുവന്റസ് താരത്തെ ഒരു പക്ഷെ വീണ്ടും സ്വന്തമാക്കിയിരിക്കും. ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനും നാപോളിയും റൊണാൾഡോക്ക് വേണ്ടി രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.