in , ,

ചരിത്ര വിജയം സ്വന്തമാക്കാൻ ടീം ഇന്ത്യ, പക്ഷെ ദക്ഷിണ ആഫ്രിക്കയുടെ ധൈര്യം ഇതാണ്..

ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചു. ഇനി ഇന്ത്യക്ക് അന്താരാഷ്ട്ര മത്സരങ്ങളുടെ നാളുകൾ. ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണ ആഫ്രിക്കയെ നേരിടും. മത്സരം രാത്രി 7 മണിക്ക് സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം.

ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചു. ഇനി ഇന്ത്യക്ക് അന്താരാഷ്ട്ര മത്സരങ്ങളുടെ നാളുകൾ. ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണ ആഫ്രിക്കയെ നേരിടും. മത്സരം രാത്രി 7 മണിക്ക് സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം.

കോവിഡിന് ശേഷം കോവിഡ് നിയന്ത്രണങ്ങൾ ഒന്നും തന്നെയില്ലാതെ ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ പരമ്പരയാണ് ഇത്.പക്ഷെ ഇന്ത്യക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. മുതിർന്ന താരങ്ങൾക്ക്‌ വിശ്രമം അനുവദിച്ച ടീം ഇന്ത്യക്ക് തിരചടിയായി കഴിഞ്ഞ ദിവസം നിയുക്ത ക്യാപ്റ്റൻ കെ എൽ രാഹുലിനും കുൽദീപ് യാദവിനും പരികേറ്റു പരമ്പരയിൽ നിന്ന് പുറത്തായി.രാഹുലിന്റെ അഭാവത്തിൽ പന്ത് ഇന്ത്യയെ നയിക്കും.

ദക്ഷിണ ആഫ്രിക്ക മികച്ച ടീമിനെ തന്നെയാണ് അണിനിരത്തിയിരിക്കുന്നത്.ഇന്ത്യയിൽ ഇത് വരെ ഒരു ട്വന്റി ട്വന്റി പരമ്പര പോലും നഷ്ടപെട്ടിട്ടില്ല എന്നത് ദക്ഷിണ ആഫ്രിക്കയുടെ ധൈര്യമാണ്. തുടർച്ചയായി 13 ആം ട്വന്റി ട്വന്റി വിജയം നേടി ലോകറെക്കോർഡ് സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്.എന്തായാലും ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം. ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

ഇന്ത്യ: 1. റുതുരാജ് ഗെയ്‌ക്‌വാദ്, 2 ഇഷാൻ കിഷൻ, 3 ശ്രേയസ് അയ്യർ, 4 ഋഷഭ് പന്ത് (ക്യാപ്റ്റൻ & wk), 5 ഹാർദിക് പാണ്ഡ്യ, 6 ദീപക് ഹൂഡ/ദിനേഷ് കാർത്തിക്, 7 ഹർഷൽ പട്ടേൽ, 8 ഭുവേശ്വര് കുമാർ, 9 അവേഷ് ഖാൻ, 10 രവി ബിഷ്‌ണോയ്/അക്സർ പട്ടേൽ, 11 യുസ്വേന്ദ്ര ചാഹൽ.

ദക്ഷിണാഫ്രിക്ക: 1 ക്വിന്റൺ ഡി കോക്ക് (wk), 2 റീസ ഹെൻഡ്രിക്സ്, 3 ടെംബ ബാവുമ, 4 എയ്ഡൻ മാർക്രം, 5 റാസി വാൻ ഡെർ ഡുസെൻ / ട്രിസ്റ്റൻ സ്റ്റബ്സ്,6 ഡേവിഡ് മില്ലർ, 7 ഡ്വെയ്ൻ പ്രിട്ടോറിയസ്, 8 കാഗിസോ റബാഡ, 9 അൻറി നോർട്ട്ജെ, 10 മാർക്കോ ജാൻസെൻ / ലുങ്കി എൻഗിഡി, 11 തബ്രൈസ് ഷംസി

കമ്പോടിയ ഫുട്ബോൾ ഫെഡറേഷനോട് ക്ഷമ ചോദിച്ചു ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ..

കഴിഞ്ഞ സീസണിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിനെ എഫ് എ കപ്പിൽ നിന്ന് പുറത്താക്കിയ മിഡ്‌ലിസ്ബ്രോ താരം എ ടി കെ മോഹൻ ബഗാനിലേക്ക് .