in , ,

LOLLOL OMGOMG LOVELOVE CryCry

കഴിഞ്ഞ സീസണിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിനെ എഫ് എ കപ്പിൽ നിന്ന് പുറത്താക്കിയ മിഡ്‌ലിസ്ബ്രോ താരം എ ടി കെ മോഹൻ ബഗാനിലേക്ക് .

കഴിഞ്ഞ സീസണിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിനെ എഫ് എ കപ്പിൽ നിന്ന് പുറത്താക്കിയ മിഡ്‌ലിസ്ബ്രോ ടീമിലെ താരമാണ് അദ്ദേഹം. ആ മത്സരത്തിൽ താരം ക്ലബ്ബിന് വേണ്ടി കളിക്കാനും ഇറങ്ങിയിരുന്നു.41.66 മില്യൺ ഇന്ത്യൻ രൂപയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ.

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ കഴിഞ്ഞ കുറെ നാളുകളായി റിപ്പോർട്ട്‌ ചെയ്യുന്ന വാർത്തയാണ് എ ടി കെ മോഹൻ ബഗാനിലേക്ക് ഒരു ലോകോത്തര താരമെത്തുമെന്ന്. ഇപ്പോൾ പ്രമുഖ ഫുട്ബോൾ പേജായ 90nd സ്റ്റോപ്പജും അത്തരത്തിലുള്ള ഒരു വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുകയാണ്.ഏതാണ് ആ താരാമെന്ന് നമുക്ക് പരിശോധിക്കാം.

മുൻ വെയൽസ് താരവും നിലവിലെ മിഡ്‌ലിസ്ബ്രോ താരവുമായ നീൽ ടയലറിലാണ് ഇപ്പോൾ എ ടി കെ താല്പര്യം കാണിച്ചിരുന്നത്. ഈ സമ്മറിൽ താരം ഫ്രീ ഏജന്റാണ്. തുർക്കിയിൽ നിന്നുള്ള ക്ലബ്ബുകളും അസർബൈജനിൽ നിന്നുള്ള ക്ലബ്ബുകളും താരത്തിൽ താല്പര്യം കാണിച്ചിട്ടുണ്ട്.

തുർക്കി ക്ലബ്ബായ ഇസ്താൻബുളും അസർബൈജൻ ക്ലബ്ബായ ബാക്കവുമാണ് എ ടി കെ മോഹൻ ബഗാനെ കൂടാതെ താരത്തിന് വേണ്ടി രംഗത്തുള്ളത്. ഇന്ത്യയിൽ നിന്ന് ഈസ്റ്റ്‌ ബംഗാളും താരത്തിന് വേണ്ടി ശ്രമിക്കുന്നുണ്ട്. താരത്തിന്റെ ഇഷ്ട പൊസിഷൻ ലെഫ്റ്റ് ബാക്കാണ്.

കഴിഞ്ഞ സീസണിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിനെ എഫ് എ കപ്പിൽ നിന്ന് പുറത്താക്കിയ മിഡ്‌ലിസ്ബ്രോ ടീമിലെ താരമാണ് അദ്ദേഹം. ആ മത്സരത്തിൽ താരം ക്ലബ്ബിന് വേണ്ടി കളിക്കാനും ഇറങ്ങിയിരുന്നു.41.66 മില്യൺ ഇന്ത്യൻ രൂപയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ.

ചരിത്ര വിജയം സ്വന്തമാക്കാൻ ടീം ഇന്ത്യ, പക്ഷെ ദക്ഷിണ ആഫ്രിക്കയുടെ ധൈര്യം ഇതാണ്..

ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾക്ക് വിലങ്ങ് തടിയായി ബെംഗളൂരുവും മുംബൈയും; വിദേശ താരത്തിനായുള്ള നീക്കങ്ങൾ പാളുമോ