in , ,

LOVELOVE LOLLOL CryCry AngryAngry OMGOMG

ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾക്ക് വിലങ്ങ് തടിയായി ബെംഗളൂരുവും മുംബൈയും; വിദേശ താരത്തിനായുള്ള നീക്കങ്ങൾ പാളുമോ

കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്ക് എടികെ മോഹൻ ബഗാന്റെ മുൻ താരമായ റോയ് കൃഷണയെ ലക്ഷ്യം വെക്കുന്നു എന്നുള്ളതാണ് ഇന്ത്യൻ ട്രാൻസ്ഫർ വിപണിയിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത. ബ്ലാസ്റ്റേഴ്‌സ് വിട്ട അൽവാരോ വാസ്‌കസിന് പകരക്കാരനായാണ് ബ്ലാസ്റ്റേഴ്‌സ് റോയ് കൃഷണയെ ലക്ഷ്യം വെക്കുന്നത്.എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ താരമായ റോയ് കൃഷണയ്ക്ക് വേണ്ടി ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല രംഗത്തുള്ളത് എന്നതാണ് പ്രധാന കാര്യം.

കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്ക് എടികെ മോഹൻ ബഗാന്റെ മുൻ താരമായ റോയ് കൃഷണയെ ലക്ഷ്യം വെക്കുന്നു എന്നുള്ളതാണ് ഇന്ത്യൻ ട്രാൻസ്ഫർ വിപണിയിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത. ബ്ലാസ്റ്റേഴ്‌സ് വിട്ട അൽവാരോ വാസ്‌കസിന് പകരക്കാരനായാണ് ബ്ലാസ്റ്റേഴ്‌സ് റോയ് കൃഷണയെ ലക്ഷ്യം വെക്കുന്നത്.

2019 ൽ എടികെയിലെത്തിയ റോയ് കൃഷ്ണ ഇത് വരെ 68 മത്സരങ്ങളിൽ നിന്നും 39 ഗോളുകളും 18 അസിസ്റ്റും നേടിയിരുന്നു. ഇന്ത്യൻ സാഹചര്യങ്ങളെ നല്ലപോലെ അറിയാമെന്ന കാര്യവും റോയ് കൃഷ്‌ണയെ സ്വന്തമാക്കാൻ ബ്ലാസ്‌റ്റേഴ്‌സിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്.

എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ താരമായ റോയ് കൃഷണയ്ക്ക് വേണ്ടി ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല രംഗത്തുള്ളത് എന്നതാണ് പ്രധാന കാര്യം, ബെംഗളൂരു എഫ്‌സി, മുംബൈ സിറ്റി എഫ്സി, ഹൈദരബാദ് എഫ്സി തുടങ്ങിയവരും റോയ് കൃഷ്ണയെ ലക്‌ഷ്യം വെക്കുന്നത്. ഇതിൽ ഏറ്റവും ശക്തമായ നീക്കങ്ങൾ നടത്തുന്നത് ബെംഗളൂരു എഫ്സിയാണ്. അതായത് ബ്ലാസ്റ്റേഴ്സിനെക്കാൾ റോയ് കൃഷ്ണയെ സ്വന്തമാക്കാൻ രംഗത്തുള്ളത് ബെംഗളൂരുവാണ്.

പ്രമുഖ കായിക മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റ് റോയ് കൃഷ്ണയെ സ്വന്തമാക്കാനുള്ള കൂടുതൽ സാദ്ധ്യതകൾ കൽപ്പിക്കുന്നത് ബെംഗളൂരു എഫ്സിക്കാണ്. 92 ശതമാനമാണ് ബെംഗളൂരുവിന്റെ സാധ്യത. ബ്ലാസ്റ്റേഴ്സിന്റെ സാധ്യത 75 ശതമാനമാണ്. മുംബൈ സിറ്റിയുടെ സാധ്യത 44 ശതമാനവും. ഈ സാദ്ധ്യതകൾ സൂചിപ്പിക്കുന്നത് ബ്ലാസ്റ്റേഴ്സിന് റോയ് കൃഷ്ണയെ സ്വന്തമാക്കണമെങ്കിൽ ബെംഗളുരുവിനെയും മറികടക്കണം എന്നാണ്.

കഴിഞ്ഞ സീസണിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിനെ എഫ് എ കപ്പിൽ നിന്ന് പുറത്താക്കിയ മിഡ്‌ലിസ്ബ്രോ താരം എ ടി കെ മോഹൻ ബഗാനിലേക്ക് .

മാഞ്ചേസ്റ്റർ സിറ്റി സൂപ്പർ താരത്തിന് വേണ്ടി ബാർസ രംഗത്ത്.