in ,

CryCry

പൊരുതി വീണു ഇന്ത്യൻ വനിതകൾ, സെമി കാണാതെ ലോകകപ്പിൽ നിന്ന് പുറത്ത്.

പൊരുതി വീണു ഇന്ത്യൻ വനിതകൾ. സെമി കാണാതെ ഇന്ത്യൻ വനിതാ ടീം ലോകകപ്പിൽ നിന്ന് പുറത്തായി. ദക്ഷിണ ആഫ്രിക്കയോട് നിർണായക മത്സരത്തിൽ തോൽവി രുചിച്ചത് മൂന്നു വിക്കറ്റിന്.

പൊരുതി വീണു ഇന്ത്യൻ വനിതകൾ. സെമി കാണാതെ ഇന്ത്യൻ വനിതാ ടീം ലോകകപ്പിൽ നിന്ന് പുറത്തായി. ദക്ഷിണ ആഫ്രിക്കയോട് നിർണായക മത്സരത്തിൽ തോൽവി രുചിച്ചത് മൂന്നു വിക്കറ്റിന്.

സെമി ഉറപ്പിക്കാനുള്ള ജീവൻ മരണ പോരാട്ടത്തിൽ ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ് ബാറ്റിംഗ് തിരഞ്ഞെടുത്തു.വെടികെട്ടു ബാറ്റിംഗ് പുറത്തെടുത്ത ഷഫാലി വർമയും സ്മൃതി മന്ദനയും ഇന്ത്യക്ക് മികച്ച തുടക്കം നൽകി.

ഷഫാലി പുറത്തായതിന് ശേഷം മിതാലിയെ കൂട്ടുപിടിച്ചു സ്മൃതി ഇന്നിങ്സ് മുന്നോട്ട് നയിച്ചു.അവസാന ഓവറുകളിൽ ഹർമൻപ്രീതിന്റെ കൂറ്റൻ അടികൾ കൂടി ആയതോടെ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 274 റൺസ്.

275 വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണ ആഫ്രിക്കയുടെ തുടക്കം ഗംഭീരമായിരുന്നു. ഒടുവിൽ ഫീൽഡിലെ മാന്ത്രികതക്ക് ഒടുവിൽ ഹർമൻപ്രീത് റൺ ഔട്ടിന്റെ രൂപത്തിൽ ദക്ഷിണ ആഫ്രിക്കയുടെ ആദ്യ വിക്കറ്റ് പിഴതു.

പക്ഷെ പിന്നീട് മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കി ദക്ഷിണ ആഫ്രിക്ക മത്സരത്തിലേക്ക് തിരകെ വന്നു.ഒടുവിൽ ബോൾ എടുത്ത ഹർമനപ്രീത് ഇന്ത്യക്ക് ബ്രേക്ക്‌ ത്രൂകൾ നൽകി. ഫീൽഡിങ്ങിലും താരം മികച്ചു നിന്നു.

ഒടുവിൽ അവസാന ഓവറിൽ ദക്ഷിണ ആഫ്രിക്കക്ക് ജയിക്കാൻ വേണ്ടത് 7 റൺസ്.ആദ്യ പന്തിൽ ഒരു റൺ, രണ്ടാം പന്തിൽ ഒരിക്കൽ കൂടി ഹർമൻപ്രീതിന്റെ വക ഒരു റൺ ഔട്ട്,അടുത്ത രണ്ട് പന്തുകളിലും ഓരോ റൺ. അവസാന രണ്ട് പന്തിൽ ദക്ഷിണ ആഫ്രിക്കക്ക് ജയിക്കാൻ വേണ്ടത് രണ്ട് റൺസ്.

ഗ്ലോറി ഷോർട്ടിന് ശ്രമിച്ച ഡു പ്രീസിനെ ലോങ് ഓണിൽ ഹർമൻപ്രീത് കൈപിടിയിലൊതുക്കി.പക്ഷെ നിർഭാഗ്യമെന്ന് പറയട്ടെ നോ ബോൾ. ഒടുവിൽ ദക്ഷിണ ആഫ്രിക്കക്ക് മൂന്നു വിക്കറ്റ് വിജയവും, ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തേക്കും.

ഇന്നലെ തല, ഇന്ന് രാജാവ്??

എന്തുകൊണ്ട് RRR, ബാഹുബലി, KGF പോലെയൊരു big ബഡ്ജറ്റ് സിനിമകൾ കേരളത്തിൽ ഉണ്ടാവുന്നില്ല..