in ,

OMGOMG

ഇന്നലെ തല, ഇന്ന് രാജാവ്??

മൂന്നു വർഷങ്ങൾക്ക് ശേഷം തന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ധോണി ഇന്നലെ ഫിഫ്റ്റി നേടിയപ്പോൾ ഓരോ ആരാധകരും ഇന്ന് ഉറ്റുനോക്കുന്നത് ബാംഗ്ലൂർ പഞ്ചാബ് മത്സരത്തിൽ സാക്ഷാൽ വിരാട് കോഹ്ലി വർഷങ്ങൾക്ക് ശേഷം പ്രഫഷണൽ ക്രിക്കറ്റിൽ ഒരു സെഞ്ച്വറി നേടുമോ എന്നത് തന്നെയാണ്.

മൂന്നു വർഷങ്ങൾക്ക് ശേഷം തന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ധോണി ഇന്നലെ ഫിഫ്റ്റി നേടിയപ്പോൾ ഓരോ ആരാധകരും ഇന്ന് ഉറ്റുനോക്കുന്നത് ബാംഗ്ലൂർ പഞ്ചാബ് മത്സരത്തിൽ സാക്ഷാൽ വിരാട് കോഹ്ലി വർഷങ്ങൾക്ക് ശേഷം പ്രഫഷണൽ ക്രിക്കറ്റിൽ ഒരു സെഞ്ച്വറി നേടുമോ എന്നത് തന്നെയാണ്.

2019 നവംബറിൽ ടെസ്റ്റ്‌ ക്രിക്കറ്റിൽ ബംഗ്ലാദേശിനേതിരെ നേടിയ സെഞ്ച്വറിക്ക് ശേഷം പ്രൊഫഷണൽ ക്രിക്കറ്റിൽ അദ്ദേഹത്തിന് ഇന്നേ വരെ ഒരു സെഞ്ച്വറി നേടാൻ സാധിച്ചിട്ടില്ല.2019 സീസണിൽ തന്നെയാണ് വിരാട് തന്റെ അവസാനത്തേയും അഞ്ചാമത്തെയും ഐ പി ൽ സെഞ്ച്വറി നേടിയത്.

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷം ധോണി ഫിഫ്റ്റി നേടിയത് പോലെ കോഹ്ലിയും വർഷങ്ങൾക്ക് ശേഷം സെഞ്ച്വറി നേടുമെന്ന് തന്നെയാണ് ഓരോ ആരാധകരും പ്രതീക്ഷിക്കുന്നത്. ഈ സീസണിൽ ഫാഫ് ഡ്യൂ പ്ലസ്സിസിസാണ് ബാംഗ്ലൂരിനെ നയിക്കുന്നത്.

പഞ്ചാബ് കിങ്സാണ് റോയൽ ചലലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ എതിരാളികൾ. മത്സരം ഇന്ത്യൻ സമയം രാത്രി 7:30 ക്ക് ആരംഭിക്കും. ഇരു ടീമുകളുടെയും സാധ്യത ഇലവൻ കൂടി ചുവടെ ചേർക്കുന്നു.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: 1 ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), 2 അനുജ് റാവത്ത്, 3 വിരാട് കോഹ്‌ലി, 4 ഷെർഫാൻ റൂഥർഫോർഡ്, 5 മഹിപാൽ ലോംറോർ, 6 ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ ), 7 വനിന്ദു ഹസരംഗ, 8 ഹർഷൽ പട്ടേൽ, 9 ഷഹബാസ് അഹമ്മദ് 10 മുഹമ്മദ് സിറാജ്, 11 ഡേവിഡ് വില്ലി

പഞ്ചാബ് കിംഗ്സ്: 1 ശിഖർ ധവാൻ, 2 മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), 3 ലിയാം ലിവിംഗ്സ്റ്റൺ, 4 ഭാനുക രാജപക്സെ, 5 ഷാരൂഖ് ഖാൻ, 6 പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ ), 7 ഓഡിയൻ സ്മിത്ത്, 8 നഥാൻ എല്ലിസ് / ഹർപ്രീത് ബ്രാർ, 9 സന്ദീപ് ശർമ്മ, 10 അർഷാദീപ് സിംഗ്, 11 രാഹുൽ ചാഹർ

ഇന്ന് മുംബൈ ജയിച്ചാലും ഇല്ലെങ്കിലും സച്ചിൻ കൂടി ഭാഗമാകുന്ന റെക്കോർഡ് പിറക്കും

പൊരുതി വീണു ഇന്ത്യൻ വനിതകൾ, സെമി കാണാതെ ലോകകപ്പിൽ നിന്ന് പുറത്ത്.