in

LOVELOVE

ഇന്ന് മുംബൈ ജയിച്ചാലും ഇല്ലെങ്കിലും സച്ചിൻ കൂടി ഭാഗമാകുന്ന റെക്കോർഡ് പിറക്കും

2008ൽ സച്ചിനില്ലാതെ ഓപ്പണിങ്ങ് മത്സരം പരാജയപ്പെട്ട മുംബൈ പിന്നീട് തുടർച്ചയായി 4 IPLകളിൽ വിജയം നേടി, അതിൽ സച്ചിനുണ്ടായിരുന്നു..പക്ഷേ ആ ടൂർണമെന്റുകളിലൊന്നും കിരീടം നേടാൻ കഴിഞ്ഞില്ല ഇത്തവണ എന്താകുമെന്ന് കാത്തിരിക്കാം, ഡെൽഹിയാണ് എതിരാളികൾ..!

2012 IPLനു ശേഷം മുംബൈ ആദ്യ മത്സരത്തിൽ വിജയിട്ടില്ല..ഇന്ന് പരാജയപ്പെട്ടാൽ തുടർച്ചയായി 10 സീസണുകളിൽ IPLലെ ആദ്യ മത്സരം പരാജയപ്പെടുന്ന ആദ്യ ടീമായി മുബൈ ഇന്ത്യൻസ് മാറും..

14 വർഷത്തെ IPL ചരിത്രത്തിൽ ആദ്യ മത്സരങ്ങളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ പരാജയപ്പെട്ട ടീമും ഏറ്റവും കൂടുതൽ പരാജയപ്പെട്ട ടീമും മുംബൈ തന്നെയാണ്, തുടർച്ചയായി 9 തവണ പരാജയപ്പെട്ടതടക്കം 10 പരാജയങ്ങളാണ് IPLലെ ആദ്യ മത്സരങ്ങളിലെ മുംബൈയുടെ സമ്പാദ്യം..

Mumbai Indians

തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ച ടീം കൊൽക്കത്തയാണ്, 7 മത്സരങ്ങൾ വിജയിച്ചു 2013 മുതൽ 2019 വരെ..ബാംഗ്ലൂരാണ് രണ്ടാമത്, 2011മുതൽ 2016 വരെ 6 വർഷം തുടർച്ചയായി വിജയിച്ചു..മുംബൈക്ക് പിന്നിൽ രണ്ടാമതായി തുടർച്ചയായ തോൽവിയിലുള്ളത് 6 മത്സരങ്ങൾ പരാജയപ്പെട്ട ഡെൽഹിയാണ്..

IPLലെ ആദ്യ മത്സരങ്ങളിൽ 10 തവണ പരാജയപ്പെട്ട ഏക ടീം ഇതു വരെ മുംബൈയാണ്, 8 പരാജയങ്ങളുള്ള പഞ്ചാബാണ് അടുത്തുള്ളത്..ഇന്നലെ വിജയിച്ചതോടെ കൊൽക്കത്ത 10 മത്സരങ്ങൾ വിജയിക്കുന്ന ആദ്യ ടീമായി മാറി, 9 വിജയങ്ങളുള്ള ബാംഗ്ലൂരാണ് രണ്ടാമത്..ഏറ്റവും കുറവ് തോൽവികൾ നേരിട്ട ടീമും കൊൽക്കത്തയും ബാംഗ്ലൂരുമാണ്, 5 തവണ..

സച്ചിൻ IPL നിറുത്തിയ ശേഷം മുംബൈ ആദ്യ മത്സരം വിജയിച്ചിട്ടില്ല എന്നതിന് പുറമേ 2012നോ അതിനു മുമ്പോ മുംബൈ കിരീടം നേടിയിട്ടില്ല എന്നതും വസ്തുതയാണ്. 2008ൽ സച്ചിനില്ലാതെ ഓപ്പണിങ്ങ് മത്സരം പരാജയപ്പെട്ട മുംബൈ പിന്നീട് തുടർച്ചയായി 4 IPLകളിൽ വിജയം നേടി, അതിൽ സച്ചിനുണ്ടായിരുന്നു..പക്ഷേ ആ ടൂർണമെന്റുകളിലൊന്നും കിരീടം നേടാൻ കഴിഞ്ഞില്ല..ഇത്തവണ എന്താകുമെന്ന് കാത്തിരിക്കാം, ഡെൽഹിയാണ് എതിരാളികൾ..!

ഡൽഹിക്ക് ആകെയുള്ളത് രണ്ട് വിദേശ താരങ്ങൾ??

ഇന്നലെ തല, ഇന്ന് രാജാവ്??