ആദ്യ ദിനം തന്നെ ഇന്ത്യക്കാർ മത്സരിക്കുന്ന അഞ്ച് ഇവന്റുകളിൽ മെഡലുകൾ തീരുമാനിക്കപ്പെടും… നാളെത്തന്നെ ഇന്ത്യ മെഡൽ ടേബിളിൽ കയറും എന്നാണ് കരുതുന്നത്..ഒന്നിൽ കൂടുതൽ മെഡലുകൾ നാളെ പ്രതീക്ഷിക്കുന്നു..
?ആർച്ചറി :-(6.00am onwards) മിക്സ്ഡ് ഫൈനൽ ദീപിക x പ്രവീൺ ഇന്ത്യക്കായി ഇറങ്ങും.. ആദ്യ റൗണ്ട് കടന്നാൽ രണ്ടാം റൗണ്ടിൽ കൊറിയയിൽ നിന്ന് കനത്ത വെല്ലുവിളി നേരിടും.
?വെയ്റ്റ് ലിഫ്റ്റിങ് (10.00am) – മെഡൽ പ്രതീക്ഷയുമായി മീരഭായ് ചന്നു.ക്ളീൻ n ജർക്കിലെ ലോക റെക്കോർഡ്കാരി ആദ്യ ദിനം തന്നെ ഇന്ത്യൻ ഫ്ലാഗ് ടോക്യോയിൽ പാറിക്കും എന്ന് കരുതുന്നു.
?ഷൂട്ടിങ് – വിമൻസ് 10m air rifle -(5.00am to 7.15am)-മെഡൽ പ്രതീക്ഷയോടെ അപൂർവി ചന്ദേലയും -ഇലവേണിൽ വാളരിവനും.. രണ്ട് പേരും ടോപ് റാങ്കേഴ്സ്..
?മെൻസ് 10m air pistol -(9.30 to 12.00pm) സൗരഭ് ചൗധരി-അഭിഷേക് വർമ (യഥാക്രമം world rank 2&3) ഇവരിൽ നിന്നൊക്കെ മെഡൽ പ്രതീക്ഷിച്ചില്ലെങ്കിൽ പിന്നെ..! ഒരാളെങ്കിലും പോഡിയത്തിൽ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പിക്കാം.
?ജൂഡോ -വിമൻസ് 48kg-(7.30am onwards) സുഷില ലിക്മ. ഈ ഇനത്തിൽ ഫൈനൽ ആദ്യ ദിനം തന്നെയുണ്ട്.
?ഹോക്കി ഗ്രൂപ്പ് സ്റ്റേജ്.
മെൻസ്(6.30am) – ഇന്ത്യ x ന്യൂസിലാൻഡ്
വിമൻസ്(5.15am) – ഇന്ത്യ x ഹോളണ്ട്
?ടെന്നീസ്, ടേബിൾ ടെന്നീസ്, റോവിങ്,ബാഡ്മിന്റൺ, ബോക്സിങ് ഈ ഇനങ്ങളിലെ ആദ്യ റൗണ്ട് മത്സരങ്ങളിലും ഇന്ത്യൻ താരങ്ങൾ ഇറങ്ങും..പോസ്റ്റിൽ കൊടുത്തിരിക്കുന്ന സമയങ്ങൾ (ist)ആണ്
അപ്ഡേറ്റ്സ് പിന്നാലെ എത്തിക്കാം……
© ആഷിഖ്
Profile updation under procces will reflect soon
aavesham media team