അർദ്ധരാത്രിയിൽ അപ്രതീക്ഷിത സൈനിങ് നടത്തി ആരാധകരെ ഞെട്ടിച്ച കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ വീണ്ടും അത്ഭുതപ്പെടുത്തും വിധം ഒരു സൈനിങ് മാമാങ്കത്തിന് ആണ് തയ്യാറെടുക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ താരം ആരായിരിക്കും എന്നതിനെപ്പറ്റി ഫുട്ബോൾ പണ്ഡിതരും ഫുട്ബോൾ ആരാധകരും എല്ലാവരും കൂലങ്കഷമായ ചർച്ചകൾ നടത്തി തല പുകക്കുന്നതിന് ഇടയിലായിരുന്നു ആരും പ്രതീക്ഷിക്കാത്ത നേരത്ത് അപ്രതീക്ഷിതമായി ഒരു ഉറുഗ്വായ് താരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്.
ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള സൈനിങ് എങ്കിലും ട്രാക്ക് ചെയ്യാൻ വേണ്ടി ഫുട്ബോൾ ട്രാക്കർമാർ അരയും തലയും മുറുക്കി ഇറങ്ങിക്കഴിഞ്ഞു. എന്നാൽ ഇവർക്കാർക്കും പിടികൊടുക്കാതെ
എക്സ്ക്ലൂസിവ് സൈനുകൾ പ്രഖ്യാപിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം.
ഉടൻ തന്നെ ഒരു ഇന്ത്യൻ താരത്തിനേയും മൂന്ന് വിദേശ താരങ്ങളേയും ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുമെന്നാണ് വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നും വരുന്ന വാർത്ത.
ഏഴു ദിവസം മുതൽ 10 ദിവസം വരെയുള്ള കാലയളവിനുള്ളിൽ ബ്ലാസ്റ്റേഴ്സ് ഈ ബംബർ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കിട്ടുന്ന വിവരം. ഇന്ത്യയിൽ പയറ്റിത്തെളിഞ്ഞ ഒരു ഇന്ത്യൻ താരവും കൂടാതെ വിദേശ ലീഗുകളിലെ അനുഭവ സമ്പത്തുമായി മൂന്ന് വിദേശ താരങ്ങളും എത്തുന്നതോടു കൂടി ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ സൈനിങ് ഏതാണ്ട് പൂർത്തിയാകും.
ഏതുനിമിഷവും ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ബ്ലാസ്റ്റേഴ്സിന്റെ ഈ സൈനിങ് ഉണ്ടാകും കൂടിപ്പോയാൽ പത്തുദിവസം അതിനപ്പുറം പോകില്ല ഈ ഒരു പ്രഖ്യാപനത്തിന് (7-10)