in

ലോക കായിക മാമാങ്കത്തിന് ടോക്കിയോയിൽ തിരി തെളിഞ്ഞു.

olympics-inaguration

2011 സുനാമിയിലും ഭൂകമ്പത്തിലും നിലം പരിശായ ജപ്പാന്റെ സാങ്കേതിക തികവും ഒത്തൊരുമയും വിളിച്ചോതുന്നതായി ഉത്‌ഘാടന ചടങ്ങു. IOC പ്രസിഡന്റ് തോമസ് ബാച്ച് 2020 ടോക്കിയോ ഒളിമ്പിക്സിന് തുടികൊട്ടുയർത്തി പറഞ്ഞു “ഇന്ന് പ്രതീക്ഷയുടെ നിമിഷമാണ്”, “ഈ നിമിഷം നമുക്ക് വിലമതിക്കാം, കാരണം ഒടുവിൽ ഞങ്ങൾ എല്ലാവരും ഇവിടെയുണ്ട്. 205 ദേശീയ ഒളിമ്പിക് കമ്മിറ്റികളിൽ നിന്നും ഐ‌ഒ‌സി അഭയാർത്ഥി ഒളിമ്പിക് ടീമിൽ നിന്നുമുള്ള അത്ലറ്റുകൾ ഒളിമ്പിക് വില്ലേജിൽ ഒരേ മേൽക്കൂരയിൽ താമസിക്കുന്നു.“ഇതാണ് കായികരംഗത്തെ ഏകീകരണ ശക്തി.

ടോക്കിയോ 2020 ലെ ഒളിമ്പിക് ഗെയിംസ് XXXII ഒളിമ്പ്യാഡിന്റെ ഗെയിംസ് തുറന്നതായി പ്രഖ്യാപിക്കാൻ ഐ‌ഒ‌സി പ്രസിഡന്റ് ബാച്ച്, ജപ്പാൻ ചക്രവർത്തിയായ ഹിസ് മജസ്റ്റിയെ ക്ഷണിച്ചു.അദ്ദേഹം ആധുനിക കാലഘട്ടത്തിലെ XXXII ഒളിമ്പ്യാഡ് ആഘോഷിക്കുന്ന ടോക്കിയോയിലെ ഗെയിംസ് തുടങ്ങിയതായി പ്രഗ്യാപിച്ചു.

തുടർന്ന് ഒളിമ്പിക് പതാകസ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചു , പതാകവാഹകരായി
ഏഷ്യ: മോമോട്ട കെന്റോ, ജെപിഎൻ, ബാഡ്മിന്റൺ
ഓഷ്യാനിയ: എലീന ഗാലിയബോവിച്ച്, എയുഎസ്, ഷൂട്ടിംഗ്
ഐ‌ഒ‌സി അഭയാർത്ഥി ഒളിമ്പിക് ടീം: സിറിൽ‌ റ്റാച്ചെറ്റ് II, ഇ‌ഒ‌ആർ, ഭാരോദ്വഹനം


അമേരിക്കകൾ: പോള പാരെറ്റോ, ARG, ജൂഡോ
ആഫ്രിക്ക: മെഹ്ദി എസ്സാദിക്, MAR, ട്രയാത്ത്ലോൺ
യൂറോപ്പ: പൗള ഒഗെച്ചി എഗോനു, ഐടി‌എ, വോളിബോൾ എന്നിവർ അണിചേർന്നു.

ആധുനിക ജപ്പാന്റെ മികവ് വീണ്ടും ലോക കായിക പ്രേമികൾക്ക് മുന്നിൽ തുറന്നു കാട്ടി, ഗെയിമുകൾക്കായി ഉപയോഗിക്കുന്ന 50 സ്‌പോർട്‌സ് ഇനങ്ങൾ പിക്‌റ്റോഗ്രാമുകളിലൂടെ അവതരിപ്പിച്ചു.

തുടർന്ന് ജൂഡോ, ഗുസ്തി ഒളിമ്പിക് ചാമ്പ്യൻമാരായ നോമുറ തഡാഹിരോയും യോഷിദ സാവോരിയും വഹിച്ച ഒളിമ്പിക് ടോർച്ച് സ്റ്റേഡിയത്തിൽ പ്രവേശിച്ചു.
മൂന്ന് ജാപ്പനീസ് ബേസ്ബോൾ ഇതിഹാസങ്ങളായ നാഗാഷിമ ഷിജിയോ, ഒ എച്ച് സദാഹരു, മാറ്റ്സുയി ഹിഡെകി എന്നിവർക്ക് അവർ ഇത് കൈമാറുന്നു, മേജർ ലീഗ് ബേസ്ബോളിൽ ന്യൂയോർക്ക് യാങ്കീസിനായി മികച്ച വിജയത്തോടെ കളിച്ച അവസാന കളിക്കാരനിലൂടെ COVID 19 ഫ്രണ്ട്-ലൈൻ തൊഴിലാളികളെ പ്രതിനിധീകരിച്ച് ഒരു ഡോക്ടർക്കും നഴ്സിനും ദീപശിഖ കൈമാറിയ കാഴ്ച ലോകമെമ്പാടും ഉള്ള ആരോഗ്യ പ്രവർത്തകർക്ക് ഒളിമ്പിക്സ് വേദി നൽകുന്ന ആദരം ആയി മാറി.

അതിനു ശേഷം പാരാലിമ്പിക് അത്‌ലറ്റ് ടിസുചിഡ വകാക്കോക്കു കൈമാറി അവർ അതു ഇവേറ്റ്, മിയാഗി, ഫുകുഷിമ പ്രിഫെക്ചർ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കൈമാറി. 2011 ലെ ഗ്രേറ്റ് ഈസ്റ്റ് ജപ്പാൻ ഭൂകമ്പവും സുനാമിയും ഈ മൂന്ന് മേഖലകളെയും ഏറ്റവും കൂടുതൽ ബാധിച്ചിരുന്നു. അവിടുന്നാണ് ഇന്നു കാണുന്ന മഹത്തായ രാജ്യമായി ലോകത്തിനു മുന്നിൽ ജപ്പാൻ തലയെടുപ്പോടെ നിൽക്കുന്നത്.

തുടർന്ന് ഒളിമ്പിക് ദീപശിഖ ഏറ്റുവാങ്ങിയ ലോക ടെന്നീസ് ഭൂപടത്തിൽ ജപ്പാന്റെ പേരും കുറിച്ചിട്ട നവോമി ഒസാക്ക 2020 ടോക്കിയോ ഒളിമ്പിക്സിന് തിരിതെളിയിച്ചു. ഇനിയുള്ള രണ്ടാഴ്ച്ചകാലം വേഗതയുടെ മുന്നേറ്റങ്ങളുടെ പോരാട്ടങ്ങളുടെ ഉറക്കമില്ലാത്ത രാത്രികൾ.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സർപ്രൈസ് സൈനിങ് ലിസ്റ്റ് വരുന്നു

ചെകുത്താൻ കൂട്ടം കാത്തിരുന്ന ഔദ്യോഗിക പ്രഖ്യാപനം എത്തി