in , ,

LOVELOVE OMGOMG

ഇന്ത്യൻ നിരയിൽ സൂപ്പർ താരം കളിക്കില്ല; പാക്സിതാനെതിരെ മികച്ച പ്രകടനം നടത്തിയ താരത്തെ അടുത്ത മത്സരത്തിൽ വിശ്രമം അനുവദിക്കാൻ ടീം ഇന്ത്യ

ഓസ്‌ട്രേലിയയിൽ വെച്ച് നടക്കുന്ന ടി20 മത്സരത്തിൽ പാകിസ്താനെതിരെ ത്രസിപ്പിക്കുന്ന വിജയം നേടിയ ഇന്ത്യ അടുത്ത മത്സരത്തിൽ നെതർലാൻഡിനെയാണ് നേരിടാൻ ഒരുങ്ങുന്നത്. താരതമ്യേന ദുർബലരായ എതിരാളികളാണ് നെതർലാൻഡ്‌ എന്നതിനാൽ അനായാസം വിജയം നേടാനാവുമെന്ന പ്രതീക്ഷ ഇന്ത്യയ്ക്കുണ്ട്. എന്നാൽ നെതർലാൻഡിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യൻ നിരയിൽ ഒരു സൂപ്പർ താരം കളിച്ചേക്കില്ല എന്ന റിപോർട്ടുകൾ കൂടി പുറത്ത് വരുന്നുണ്ട്.

പാകിസ്താനെതിരെയുള്ള ആദ്യ മത്സരത്തിൽ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും മികച്ച പ്രകടനം നടത്തിയ ഹർദിക് പാണ്ട്യ നെതര്ലാന്ഡിനെതിരെയുള്ള മത്സരത്തിൽ കളിച്ചേക്കില്ല എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരത്തിന് പരിക്കായത് കൊണ്ടോ മറ്റ് അസുഖങ്ങൾ ഉള്ളത് കൊണ്ടോ അല്ല, മറിച്ച് താരത്തിന് വിശ്രമം നൽകാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം.

ഓൾറൗണ്ടറായ ഹർദിക് പാണ്ട്യയെ ഇന്ത്യ ബാറ്റിങ്ങിലും ബൗളിങ്ങിലും ഉപയോഗിക്കുന്നുണ്ട്. ഒരു പാർട്ട് ടൈം ബൗളർ ആയല്ല മറിച്ച് നാലോവറും എരിയുന്ന ഒരു ഫുൾ ടൈം ബൗളർ ആയാണ് താരത്തെ ആദ്യ മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഉപയോഗിച്ചത്. പേസിന് നല്ല പിന്തുണയുള്ള ഓസ്‌ട്രേലിയൻ മണ്ണിൽ ഹർദിക്കിനെ കൂടുതൽ ഉപയോഗിക്കുന്നതിലും തെറ്റില്ല.

നെതർലാൻഡ്‌ ചെറിയ എതിരാളികൾ ആയതിനാലും ഹർദിക് പാണ്ട്യയെ ഇനിയും നിർണായക മത്സരങ്ങളിൽ ആവശ്യമായതിനുള്ള അദ്ദേഹത്തിന് ഓവർ ലോഡ് ഒഴിവാക്കാൻ വേണ്ടിയാണ് അദ്ദേഹത്തെ നെതർ ലാൻഡിനെതിരെയുള്ള മത്സരത്തിൽ നിന്നും ഒഴിവാക്കുന്നത്.

താരത്തിന് വിശ്രമം നൽകാനുള്ള തീരുമാനം ഉചിതമാണ് എന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്. കാരണം ലോകകപ്പിന് മുമ്പ് ജഡേജയെയും ബുമ്രയുമൊക്കെ പരിക്ക് കാരണം നഷ്‌ടമായതിന്റെ നിരാശ ആരാധകർക്കുണ്ട്. അതിനാൽ തന്നെ ഹർദിക് പാണ്ട്യ പോലുള്ള ഒരു നിർണായക താരത്തിന് വിശ്രമം നൽകുന്നത് മികച്ച തീരുമാനയായി ആരാധകർ കാണുന്നു.

കേരളത്തിന്‌ നാണക്കേട്! ഗോകുലം വനിതാ താരങ്ങൾക്ക് നേരെ ആക്രമണം

ബ്ലാസ്റ്റേഴ്സിനെ തൊടാൻ പോലുമാവുന്നില്ല, കൊൽക്കത്തയെ പിന്നിലാക്കി ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പവർ?