ഇന്ത്യയുടെ 1000 മത്തെ ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം.ഇന്ത്യ വിൻഡിസിനെ തകർത്തത് 6 വിക്കറ്റിന്.ക്യാപ്റ്റന്റെ ഇന്നിങ്സ് പുറത്തെടുത്തു രോഹിത് ശർമ.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉച്ചക്ക് 1:30 ക്കാണ് മത്സരം ആരംഭിച്ചത്. ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിംഗ് തെരെഞ്ഞെടുത്തു.ഇന്ത്യൻ ബൗളർമാർ കൃത്യമായ ലൈനിലും ലെങ്ത്തിലും പന്ത് എറിഞ്ഞപ്പോൾ വിൻഡിസ് ബാറ്റസ്മാന്മാർക്ക് മറുപടി ഒന്നുമുണ്ടായില്ല.ഇന്ത്യക്ക് വേണ്ടി ചാഹാൽ നാലും സുന്ദർ മൂന്നു വിക്കറ്റും നേടി. വാലറ്റത്തെ കൂട്ട് പിടിച്ചു ഹോൾഡർ വിൻഡിസിനെ പൊരുതാനുള്ള സ്കോറിൽ എത്തിച്ചു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി കിഷനും രോഹിത്തും ആക്രമണ ബാറ്റിംഗ് പുറത്തു എടുത്തു. രോഹിത് 60 റൺസും കിഷൻ 28 റൺസും നേടി. രോഹിതിനെയും കോഹ്ലിയെയും തുടരെ പുറത്താക്കി ജോസഫ് വിൻഡിസിൻ പ്രതീക്ഷ നൽകിയെങ്കിലും അരങ്ങേറ്റക്കാരൻ ഹൂഡയും സൂര്യ കുമാർ യഥാവും അവസരത്തിനൊത്ത് ഉയർന്നപ്പോൾ വിൻഡിസിൻ ആറു വിക്കറ്റിന്റെ തോൽവി വഴങ്ങേണ്ടി വന്നു.