in

LOLLOL OMGOMG CryCry LOVELOVE AngryAngry

ആഫ്രിക്കയിലെ രാജാക്കന്മാർ സെനഗൽ, ഈജിപ്തിനെ വീഴ്ത്തിയത് പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ…

ആഫ്രിക്കയിൽ രാജാക്കന്മാർ സെനഗൽ,ഈജിപ്തിനെ വീഴ്ത്തിയത് പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ.സലാ – മാനേ പോരാട്ടം കൊണ്ട് ശ്രെദ്ധയമായ ഫൈനലിൽ ഷൂട്ട്‌ ഔട്ടിലാണ് സെനഗൽ വിജയിച്ചത്.

ആഫ്രിക്കയിൽ രാജാക്കന്മാർ സെനഗൽ,ഈജിപ്തിനെ വീഴ്ത്തിയത് പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ.സലാ – മാനേ പോരാട്ടം കൊണ്ട് ശ്രെദ്ധയമായ ഫൈനലിൽ ഷൂട്ട്‌ ഔട്ടിലാണ് സെനഗൽ വിജയിച്ചത്.

ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ ഒന്നരക്കാണ് മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ സെനഗൽ തുടർച്ചയായ ആക്രമണങ്ങൾ നടത്തി കൊണ്ടിരുന്നു. മത്സരത്തിന്റെ നാലാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി മാനേ നഷ്ടപെടുത്തിയിരുന്നു.ആദ്യത്തെ 30 മിനുറ്റിൽ ഈജിപ്റ്റ് ചിത്രത്തിലെ ഉണ്ടായിരുന്നില്ല. പക്ഷെ സലായിലൂടെ ഈജിപ്ത് മുന്നേറ്റം നടത്താൻ തുടങ്ങി .പക്ഷെ മെൻഡിയുടെ ഗോൾ വലയം ഭേദിക്കാൻ അവർക്ക് സാധിച്ചില്ല.

രണ്ടാം പകുതിയിലും സെനഗലിന്റെ തുടർ ആക്രമണങ്ങളാണ് കണ്ടത് . പക്ഷെ ഈജിപ്ത് ഗോളി സാഹചര്യത്തിന് ഒത്തുയുർന്നപ്പോൾ മത്സരം എക്സ്ട്രാ ടൈമിലേക്ക്. സെനഗൽ ഗോൾ കീപ്പർ മെൻഡി ഷൂട്ട്‌ ഔട്ടിൽ രക്ഷകനായപ്പോൾ ആഫ്രിക്കൻ നേഷൻസ് കപ്പിൽ ആദ്യമായി സെനഗൽ ജേതാക്കളായി.

1000 മത്തെ ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം, വിൻഡിസിനെ തകർത്തത് ആറു വിക്കറ്റിന്…

ഞങ്ങൾ ഒരു കുടുംബമാണെന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം…