ഇന്ത്യൻ സൂപ്പർ ലീഗിലൂടെ വളർച്ചയിലേക്ക് കുതിക്കുന്ന ഇന്ത്യൻ ഫുട്ബോൾ ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. ഫിഫയുടെ അംഗീകാരം വരെ ചിലപ്പോൾ നഷ്ടമായേക്കും. ഇന്ത്യൻ ഫുട്ബോൾ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഈ കാര്യം അറിയിച്ചത്.
എന്താണ് ഇങ്ങനെ ഒരു അവസ്ഥക്ക് കാരണം. എന്ത് കൊണ്ടാണ് ഫിഫയുടെ അംഗീകരം വരെ നഷ്ടമാകുന്നത്തിലേക്ക് കാര്യങ്ങൾ എത്തിയത്. എന്താണ് ശെരിക്കും സംഭവിച്ചത്.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2020 നവംബർ 20-ന് ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ ഒരു അപേക്ഷ സമർപ്പിച്ചു..2020 ഡിസംബർ 31 ന്ന്, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വാർഷിക പൊതു യോഗത്തിലേക്ക് പ്രതിനിധികളെ എങ്ങനെ തെരെഞ്ഞെടുക്കമെന്ന് അറിയാൻ വേണ്ടി ബഹുമാനപെട്ട സുപ്രീം കോടതിക്ക് മുന്നിൽ ഒരു സുവോ മോട്ടോ പെറ്റീഷൻ വെച്ചിരുന്നു.കായിക മന്ത്രാലയം
സുപ്രീം കോടതിയിൽ അടുത്തിടെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സമർപ്പിച്ചത് ഫുട്ബോൾ ഫെഡറേഷൻ സുപ്രീം നൽകിയ അപേക്ഷയിൽ പരാമർശിച്ച വിഷയങ്ങളുടെ ആവർത്തനമല്ലാതെ മറ്റൊന്നുമല്ല.
ഫിഫയുടെയും എഎഫ്‌സിയുടെയും ഭരണഘടന അനുസരിച്ച്, എഐഎഫ്‌എഫിന്റെ കാര്യങ്ങൾ പ്രതിനിധീകരിക്കുന്ന ഒരു തിരഞ്ഞെടുക്കപ്പെട്ട ബോഡി നിർബന്ധമാണ്.ഞങ്ങളുടെ അപേക്ഷ ഇപ്പോഴും സുപ്രീം കോടതിയിലാണ്. അത് കൊണ്ട് തന്നെ ഞങ്ങൾക്ക് പുതിയ പ്രതിനിധികളെ തെരെഞ്ഞെടുക്കാൻ സാധിച്ചിട്ടില്ല. ഇങ്ങനെ ഒരു സാഹചര്യത്തിൽ , AIFF-ന് FIFA, AFC എന്നിവയുമായുള്ള ബന്ധം നഷ്ടപ്പെടും, കൂടാതെ FIFA U-17 ലോകകപ്പ് ഉൾപ്പെടെ ഇന്ത്യയിൽ നടക്കുന്ന ഏതെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനോ നടത്താനോ കഴിയില്ല.
സുപ്രീം കോടതി നമ്മുടെ ഭരണഘടന അംഗീകരിക്കുകയാണെങ്കിൽ നാളെ തന്നെ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ ഫെഡറേഷൻ കൂടുതൽ സന്തുഷ്ടരാണ്. ഇതിനകം തന്നെ നമ്മുടെ ഭരണഘടന ദേശീയ സ്‌പോർട്‌സ് കോഡിന് അനുസൃതമാണ്.
ഈ പ്രശ്നം എത്രയും വേഗം പരിഹരിച്ചാൽ ഇന്ത്യക്ക് ഫിഫയുടെ ലൈസൻസ് വരെ നഷ്ടമായേക്കും. ഫുട്ബോളിൽ തങ്ങളുടെ മേൽവിലാസം ഉണ്ടാക്കാൻ ശ്രമിക്കുന്ന ഇന്ത്യക്ക് ഇത് വലിയ തിരച്ചടിയാണ്.