in ,

ചാഹലിനെ വാനോളം പുകഴ്ത്തി സഞ്ജു സാംസൺ..

നിലവിൽ 4 മത്സരങ്ങളിൽ നിന്ന് 3 വിജയവുമായി സഞ്ജുവിന്റെ രാജസ്ഥാൻ ലീഗിൽ രണ്ടാം സ്ഥാനത്താണ്.രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം ഏപ്രിൽ 14 ന്ന് അപരാചിത കുതിപ് തുടരുന്ന ഗുജറാത്ത്‌ ടൈറ്റാൻസിനെതിരെയാണ്.

യൂസന്ദ്ര ചാഹലിനെ വാനോളം പുകഴ്ത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി സൂപ്പർ താരവുമായ സഞ്ജു സാംസൺ.ഇന്നലെ ലക്കനൗ സൂപ്പർ ജയന്റ്സിനെതിരെ ത്രസിപ്പിക്കുന്ന വിജയം നേടിയ ശേഷം സംസാരിക്കുകയായിരുന്നു സഞ്ജു. സഞ്ജുവിന്റെ വാക്കുകളിലേക്ക്.

യൂസന്ദ്ര ചാഹൽ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ലെഗ് സ്പിന്നരാണ്. നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നറാണ്. അദ്ദേഹം മികച്ച ഒരു മാച്ച് വിന്നറാണ് എന്നും സഞ്ജു കൂട്ടിച്ചേർത്തു.

ഈ കഴിഞ്ഞ താരലേലത്തിൽ ആറര കോടി രൂപക്കാണ് രാജസ്ഥാൻ റോയൽസ് ചാഹലിനെ സ്വന്തമാക്കിയത്.ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകൾക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ബാംഗ്ലൂറിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടകാരൻ കൂടിയാണ് ചാഹൽ.

ഇന്നലെ നടന്ന മത്സരത്തിൽ ചഹാലിന്റെ മികവിൽ രാജസ്ഥാൻ റോയൽസ് ലക്ക്നൗ സൂപ്പർ ജയന്റസിനെ തകർത്തിരുന്നു.4 ഓവർ എറിഞ്ഞ ചാഹൽ 41 റൺസ് വിട്ടു കൊടുത്ത നാല് വിക്കറ്റ് നേടി. നിലവിൽ 11 വിക്കറ്റുമായി പർപിൾ ക്യാപ് ലിസ്റ്റിലും ചാഹൽ ഒന്നാമതാണ്.

നിലവിൽ 4 മത്സരങ്ങളിൽ നിന്ന് 3 വിജയവുമായി സഞ്ജുവിന്റെ രാജസ്ഥാൻ ലീഗിൽ രണ്ടാം സ്ഥാനത്താണ്.രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം ഏപ്രിൽ 14 ന്ന് അപരാചിത കുതിപ് തുടരുന്ന ഗുജറാത്ത്‌ ടൈറ്റാൻസിനെതിരെയാണ്.

നെയ്മറെ തഴഞ്ഞു വിനീഷ്യസിന്റെ എംബപ്പേയുടെ പോസ്റ്റിലെ കമന്റ് ചർച്ചാവിഷയമാകുന്നു

ഇന്ത്യൻ ഫുട്ബോൾ അനിശ്ചിതത്വത്തിൽ, ഫിഫയുടെ അംഗീകാരം വരെ റദ്ദായേക്കും..