in

ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ നീട്ടി വച്ചു, സൈനക്കും ശ്രീകാന്തിനും തിരിച്ചടി

Badminton
Badminton. (File Photo)

ഇന്ത്യയിൽ വെച്ച് നടക്കുന്ന ഏറ്റവും വലിയ ബാഡ്മിന്റൺ ടൂർണമെന്റ് ആയ ഇന്ത്യ ഓപ്പൺ കോവിഡ് മൂലം മാറ്റിവെച്ചു.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിന്റെ സാഹചര്യത്തിലാണ് ടൂർണമെന്റ് നീട്ടിവക്കാൻ അധികൃതർ നിർബന്ധിതരായയ്.

മേയ് 11 മുതൽ 16 വരെ ആയി നടക്കേണ്ട ടൂർണമെന്റ് അനിശ്ചിതകാലത്തേക്ക് ആണ് നീട്ടിയത്, ഇനി എന്നു ടൂർണമെന്റ് പുനരാരംഭിക്കും എന്നതിനെ പറ്റി യാതൊരു സൂചനയും നിലവിലില്ല.

ഈ തീരുമാനം ഇന്ത്യൻ ബാഡ്മിന്റനിലെ സൂപ്പർ താരങ്ങൾക്ക് ഒരു വലിയ തിരിച്ചടിയായി പരിണമിച്ചു കഴിഞ്ഞു, ഇതുമൂലം സൂപ്പർ താരങ്ങൾക്ക് ഒളിമ്പിക്സിന് യോഗ്യത നേടാൻ ഇനിയും കാത്തിരിക്കേണ്ടിവരും.

സൈന നേവാൾ, കിഡംബി ശ്രീകാന്ത് തുടങ്ങിയ താരങ്ങൾക്കെല്ലാം ഇന്ത്യ ഓപ്പൺ നീട്ടിവെച്ചതിലൂടെ വലിയ തിരിച്ചടിയാണ് ലഭിച്ചത്.

Wrestler Sakshi Malik

ഒളിമ്പിക് ജേതാവ് സാക്ഷി മാലിക്ക് ഇത്തവണ ഒളിമ്പിക്‌സിൽ നിന്ന് പുറത്ത്

Roger Federer.

റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പൺ കളിക്കാൻ എത്തുന്നു