റിയോ ഒളിംപിക്സിൽ ഗുസ്തിയിൽ ഇന്ത്യയ്ക്കായി വെങ്കലം നേടിയ സാക്ഷി മാലിക്ക് ഇത്തവണ ടോക്കിയോ ഒളിംപിക്സിനില്ല എന്നു ഉറപ്പായി.
നാഷണൽ ട്രെയൽസിൽ നടന്ന പോരാട്ടത്തിൽ പതിനെട്ട് വയസുകാരി ആയ സോനം മാലിക്ക് ആണ് സാക്ഷിയെ ഗോദയിൽ മലർത്തിയടിച്ചത്. 62 കിലോഗ്രാം വിഭാഗത്തിൽ ആണ് സോനം മാലിക് ഒളിമ്പിക് യോഗ്യത നേടിയത്.
നേരെത്തെ 53 കിലോ വിഭാഗത്തിൽ വിനയ് ഭോഗാട്ടും 67 കിലോഗ്രാം വിഭാഗത്തിൽ അൻഷു മാലിക്കും ഒളിമ്പിക് യോഗ്യത ഗുസ്തിയിൽ നിന്നും നേടിയിരുന്നു. ഇവക്ക് ഒപ്പം സോനം കോഡ്ജ് ചേരുമ്പോൾ ഇക്കുറി ഗുസ്തിയിൽ 3 ഇന്ത്യൻ പുലികൾ കാണും.