in

CryCry AngryAngry OMGOMG LOLLOL LOVELOVE

നെയ്മറിന്റെ പരിക്കിന്റെ കാര്യത്തിൽ ഗുരുതരമായ അപ്ഡേറ്റ് വന്നു, നടുക്കം മാറാതെ ബ്രസീൽ ആരാധകർ…

തൻറെ കരിയറിന്റെ തുടക്കംമുതൽ നെയ്മർ എതിരാളികളുടെ പലതരത്തിലുള്ള ക്രൂരത നിറഞ്ഞ പ്രതിരോധ മുറകൾക്കും വിധേയനായിട്ടുണ്ട്. നെയ്മർ എന്ന പ്രതിഭയെ കളി മികവു കൊണ്ട് മറികടക്കാൻ കഴിയില്ല എന്ന് എതിരാളികൾ മനസ്സിലാക്കി തുടങ്ങുമ്പോൾ അയാൾക്കെതിരെ അവർ പരുക്കൻ കളികൾ തുടങ്ങും. അത് മൂലം അയാൾക്ക് അനേകം കാലം ഹോമിക്കപ്പെട്ടിട്ടുണ്ട്.

Neymar Injury

നിർഭാഗ്യമേ നിൻറെ പേരോ നെയ്മർ ജൂനിയർ, ഈയൊരു ശൈലിയുടെ ഉപയോഗത്തിന് ഒരിക്കലും തെറ്റു പറയുവാൻ കഴിയുകയില്ല കാരണം തന്റെ കരിയറിലുടനീളം ക്രൂരമായ പരിക്കിന്റെ നിർഭാഗ്യം നെയ്മർ ജൂനിയർ എന്ന പ്രതിഭാധനനായ ബ്രസീലിയൻ ഫുട്ബോൾ താരത്തിനെ വിടാതെ പിന്തുടരുകയാണ് ഇപ്പോഴും. നെയ്മറോളം ക്രൂരതകളെ കളത്തിൽ ഏറ്റുവാങ്ങിയ മറ്റൊരു ഫുട്ബോൾ താരമുണ്ടോ എന്ന് സംശയമാണ്.

ലീഗ് വണ്ണിൽ സെന്റ് എറ്റിയനെതിരായ മത്സരം പിഎസ്ജി ജയിച്ചെങ്കിലും സൂപ്പർ താരം നെയ്മറിന് വീണ്ടും പരിക്കേറ്റത്. നെയ്മറിന്റെ പരിക്ക് ഗുരുതരമാണെന്നാണ് ആദ്യ റിപ്പോർട്ടുകൾ. വേദന കൊണ്ട് പുളഞ്ഞ ബ്രസീലിയൻ സൂപ്പർ താരം സ്‌ട്രെച്ചറിൽ കരഞ്ഞുകൊണ്ടാണ് മൈതാനം വിട്ടത്. നെയ്മർ ജൂനിയർ അതിവേഗം പരിക്കിൽ നിന്ന് മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് ഏറ്റവുമൊടുവിൽ പുറത്തുവന്ന അപ്ഡേറ്റ് കടുത്ത നിരാശയാണ് നല്കുന്നത്.

Neymar Injury

ഏതാനും ദിവസങ്ങൾക്ക് മുൻപ് വന്ന മറ്റൊരു അപ്ഡേറ്റ് അനുസരിച്ച് തൻറെ കാലത്തിലൂടെ അതീവ സുരക്ഷയ്ക്കായി നെയ്മർ ഉപയോഗിച്ചിരുന്ന സംരക്ഷണ ബൂത്ത് അദ്ദേഹം എടുത്തുമാറ്റി എന്നും അതിവേഗം തന്നെ താഴെ തന്നെ പരിശീലനത്തിൽ ഏർപ്പെടുവാൻ കഴിയുമെന്നും റയൽ മാഡ്രിഡ് എഫ്സിക്കെതിരെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിക്കാൻ കഴിയുമെന്നും ആയിരുന്നുപറഞ്ഞത്. എന്നാൽ പുതിയ അപ്ഡേറ്റ് അനുസരിച്ച് താരത്തിനെ പരിക്ക് ഗുരുതരമാണ് എന്തുതന്നെ വന്നാലും ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയലിന് എതിരാളിയായി കളിക്കുവാൻ അദ്ദേഹം കാണില്ല. അത്ര വേഗത്തിൽ സുഖകരമാകുന്നത്ര ലളിതമായ ഒരു പരിക്കല്ല ബ്രസീലിയൻ താരത്തിന് പറ്റിയിരിക്കുന്നത്.

പ്രാരംഭഘട്ടം പരിശോധനകളുടെ റിപ്പോർട്ട് പുറത്തു വന്നപ്പോൾ നെയ്മർ ജൂനിയറിൻറെ പരിക്ക് അതീവ ഗുരുതരമാണ് കണങ്കാലിന് സംഭവിക്കുന്ന സാധാരണ പരിക്കുകൾക്ക് രണ്ടോ മൂന്നോ ആഴ്ചത്തെ വിശ്രമം മാത്രം മതി, കൂടിവന്നാൽ 6 ആഴ്ചത്തെ വിശ്രമം ആണ് ഇത്തരത്തിലുള്ള സമാന പരിക്കുകൾക്ക് വിധിക്കാറുള്ളത്. എന്നാൽ നെയ്മറിന്റെ കാര്യത്തിൽ സ്ഥിതി സങ്കീർണമാണ് എന്നാണ് റിപ്പോർട്ട്. മാസങ്ങളോളം ബ്രസീലിയൻ താരത്തിന് പുറത്തിരിക്കേണ്ടി വരും. ഇത് താരത്തിനെ മാനസികമായും തളർത്താൻ സാധ്യതയുണ്ട്.

തൻറെ കരിയറിന്റെ തുടക്കംമുതൽ നെയ്മർ എതിരാളികളുടെ പലതരത്തിലുള്ള ക്രൂരത നിറഞ്ഞ പ്രതിരോധ മുറകൾക്കും വിധേയനായിട്ടുണ്ട്. നെയ്മർ എന്ന പ്രതിഭയെ കളി മികവു കൊണ്ട് മറികടക്കാൻ കഴിയില്ല എന്ന് എതിരാളികൾ മനസ്സിലാക്കി തുടങ്ങുമ്പോൾ അയാൾക്കെതിരെ അവർ പരുക്കൻ കളികൾ തുടങ്ങും. അത് മൂലം അയാൾക്ക് അനേകം കാലം ഹോമിക്കപ്പെട്ടിട്ടുണ്ട്.

സിദാനെ ലഭിച്ചില്ലെങ്കിൽ അയാളെ സ്ഥിരം കോച്ചാക്കി കൊണ്ടുവരണമെന്ന് ക്രിസ്ത്യാനോ, ഞെട്ടൽ മാറാതെ ഫുട്ബോൾ ലോകം…

ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്: ബാഴ്സലോണയിൽ നിന്ന് പടിയിറങ്ങിയിട്ടും 2021ൽ അക്കാര്യത്തിൽ മെസ്സി തന്നെയാണ് ബാഴ്സയിൽ മുന്നിൽ…