ഓപണേർസ് – റുതുരാജ് ഗെയ്ക്വദ്, ഫാഫ് ഡുപ്ലെസിസ്!
ചാമ്പ്യന്‍സ് ആയ സൂപ്പർ കിങ്സിന്റെ ഓപണർമാർ തന്നെയാണ് സീസണിന്റെ ടീമും ഓപൺ ചെയ്യേണ്ടത്. ഓറഞ്ച് ക്യാപ്പിനുള്ള പോരാട്ടത്തിൽ നേരിയ വ്യത്യാസത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയ ഇവർ ടീമിന്റെ തിരിച്ച് വരവിൽ ഏറ്റവും വലിയ പങ്ക് വഹിച്ചു.
മധ്യനിര – സഞ്ചു സാംസൺ, കെ എൽ രാഹുൽ, ഗ്ലെൻ മാക്സ്വെൽ, റഷഭ് പന്ത് (WK ക്യാപ്റ്റന്‍)
തന്റെ ഏറ്റവും മികച്ച സീസൺ കളിച്ച സഞ്ചു സാംസണും സ്ഥിരത തുടരുന്ന kl രാഹുലും ടീമിൽ ഇടം കണ്ടെത്തുന്നു. 2014 ന് ശേഷം തന്റെ ഏറ്റവും മികച്ച സീസൺ കണ്ടെത്തിയ ഗ്ലെൻ മാക്സവെൽ അഞ്ചാം സ്ഥാനത്തും, പോയിന്റ് ടേബിളിൽ ഒന്നാമത് എത്തിയ ഡൽഹി ടീമിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ പന്ത് ഈ ടീമിലും ഫിനിഷർ റോൾ ചെയ്യുന്നു.
ഓൾ റൗണ്ടർ – രവീന്ദ്ര ജഡേജ.
ടീമിലെ ഏക ഓൾറൗണ്ടർ CSK യുടെ രവീന്ദ്ര ജഡേജയാണ്. (227 runs & 13 wickets)
ബൗളേർസ് – ഹർഷൽ പട്ടേൽ, ആവേഷ് ഖാൻ, ബുംറ, വരുൺ ചക്രവർത്തി!
പർപിൾ ക്യാപ്പിനൊപ്പം ഒരു സീസണിൽ ഏറ്റവുമധികം വിക്കറ്റുകൾ എന്ന റെക്കോഡിന് ഒപ്പമെത്തിയ ഹർഷൽ പട്ടേലും സീസണിലെ രണ്ടാമത്തെ മികച്ച വിക്കറ്റ് വേട്ടക്കാരനായ ആവേഷ് ഖാനും ജസ്പ്രീത് ബുംറയും അടങ്ങുന്നതാണ് ടീമിലെ പേസ് അറ്റാക്ക്. സീസണിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ സ്പിന്നർ ചക്രവർത്തി ടീമിലെ പതിനൊന്നാമൻ ആയി എത്തുന്നു.
Team – Faf duplesis, Ruturaj Gaikwad, Sanju Samson, KL Rahul, Glenn Maxwell, Rishabh Pant (c & wk) , Ravi Jadeja, Harshal Patel, Avesh Khan, Jasprit Bumrah, Varun Chakravarthy.