പതിവ് പോലെ പതിഞ്ഞ തുടക്കം തന്നെയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ പകുതിയിൽ. കിംഗ് പവർ സ്റ്റേഡിയത്തിൽ യുണൈറ്റഡിന്റെ പതിയ താളം മുതലെടുത്തു ലെസ്റ്റർ കളം നിറഞ്ഞു കളിക്കാൻ തുടങ്ങിയപ്പോൾ ഒരു പരാജയ ഭീതി ഏതൊരു യുണൈറ്റഡ് ആരാധകനും മുൻകൂട്ടി കണ്ടിരുന്നു.
ഗ്രീൻവുഡ് ഡ്രിബിൾ ചെയ്തു മുന്നേറി മികച്ച അവസരം ഉണ്ടാക്കി എടുത്തെങ്കിലും എപ്പോഴോ പിടിപെട്ട സ്വാർഥത കാരണം, പന്തു പാസ് ചെയ്യാത്തത് അവസരം ഗോൾ വല ഭേദിക്കുന്നതിൽ നിന്നും അകറ്റി നിർത്തി.പക്ഷെ തന്റെ പ്രതിഭയെ അളക്കാൻ ആയില്ല എന്ന് തെളിയിക്കും വിധം വലതു വിങ്ങിലൂടെ മുന്നേറി ഒരു മികച്ച ലോങ്ങ് റേഞ്ചിലൂടെ ലെസ്റ്റർ പ്രതിരോധവും കാസ്പെർ എന്ന ഗോളിയെയും മറികടന്നു പന്തു വലയിലെത്തിച്ചു കിംഗ് പവർ സ്റ്റേഡിയത്തെ തന്നെ ഞെട്ടിച്ചു യുണൈറ്റഡിന് ലീഡ് നേടി കൊടുത്തു അദ്ദേഹം.
യുണൈറ്റഡ് ആരാധകരുടെ ആവേശത്തിന് അധികം ആയുസ് ഉണ്ടായില്ല ഹാരി മഗ്യുർ ന്റെ പിഴവ് മുതലെടുത്തു പന്തു കൈപിടിയിലാക്കിയ ഇഹിനാചൊ പെട്ടന്ന് തന്നെ യൂറി റ്റീലമൻസിനു പന്തു നല്കുന്നതെ ഡേവിഡ് ഡി ഗയ എന്ന മാഞ്ചസ്റ്റർ ഗോളി കണ്ടു കാണു നിന്ന നിൽപ്പിൽ ഒരു മഴവിൽ ഷോട്ട് എടുത്ത റ്റീലമെൻസ് ഡേവിഡ് ഡി ഗയക്കു ഹാഫ് ചാൻസ് പോലും നൽകാതെ മാഞ്ചസ്റ്റർ ഗോൾ വല ഭേദിച്ചു ചെകുത്താൻമ്മാരുടെ സ്കോർ ഷീറ്റിലെ മേധാവിത്യം അവസാനിപ്പിച്ചു.
ഇന്റർനാഷണൽ ബ്രേക്കിൽ മികച്ച പ്രകടനം പുറത്തെടുത്ത ജെയ്ഡൻ സാഞ്ചോ ഇടതു വിങ്ങിൽ മികച്ച മുന്നേറ്റം നടത്തി പന്തു റൊണാൾഡോക്ക് നൽകിയെങ്കിലും ലെസ്റ്റർ ഗോളിയെ മറികടക്കാൻ റോണോക്ക് കഴിഞ്ഞില്ല. ഗോൾ ദാഹിയായ റൊണാൾഡോ ബൈസിക്കിൾ കിക്ക് നു അടക്കം ശ്രമിച്ചെങ്കിലും കണക്ട് ചെയ്തു ലെസ്റ്റർ ഗോൾ ലൈൻ കടത്താൻ ആയില്ല.
രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു ഷോട്ടുകൾ ഇരു പോസ്റ്റിലേക്കും രണ്ടു ടീമുകളും പായിച്ചു. എന്നാൽ കിംഗ് പവർ സ്റ്റേഡിയത്തിൽ ലെസ്റ്റർ തങ്ങളുടെ മേധാവിത്യം ഉറപ്പിക്കുന്ന കാഴ്ചയാണ് പിന്നിയിട് കാണാനായത്. 78ആം മിനുട്ടിൽ സൊയെഞ്ചു വിന്റെ ഗോളിലൂടെ ലീഡ് ലെസ്റ്റർ കണ്ടെത്തി. 80ആം മിനുട്ടിൽ പരിക്കിന്റെ പിടിയിലായ രാഷ്‌ഫോർഡ് മടങ്ങിയെത്തി കളത്തിലിറങ്ങിയതോടെ യുണൈറ്റഡ് ആരാധകർ വിജയം സ്വപ്നം കണ്ടു തുടങ്ങി.
രണ്ടു മിനുട്ടിനുള്ളിൽ തന്നെ രാഷ്‌ഫോർഡ് ലിൻഡ്‌ലോഫ് നൽകിയ ലോങ്ങ് ബോളിൽ നിന്നും മികച്ച ഒരു നീക്കത്തിലൂടെ സമനില യുണൈറ്റഡിന് നേടി കൊടുത്തു. എന്നാൽ കണ്ണ് ചിമ്മുന്ന ആയുസു മാത്രമേ ആ ഗോളിന് ഉണ്ടായുള്ളൂ ജേമി വാർഡി ലെസ്റ്ററിന്റെ ലീഡ് വീണ്ടും തിരിച്ചു പിടിച്ചു, ഒടുവിൽ ഇഞ്ചുറി ടൈമിലെ ഗോളിലൂടെ പാറ്റ്സൻ ധാക്ക നാലാം ഗോളും ലെസ്റ്ററിന്റെ വിജയവും ഉറപ്പിച്ചു.