in

LOVELOVE OMGOMG LOLLOL

ഐ പി ൽ താരം ലേലം അറിയേണ്ടതെല്ലാം…

ഒരു ടീമിന് 90 കോടി രൂപ പരമാവധി ഉപയോഗിക്കാം .ഈ 90 കോടിയിൽ നിന്ന് ടീം നിലനിർത്തിയ താരങ്ങളുടെ തുക കുറച്ചതിന് ശേഷം ബാക്കിയുള്ള തുക ലേലത്തിൽ വിനിയോഗിക്കാം. ഇത്തരത്തിൽ ഏറ്റവും കൂടുതൽ തുക കയ്യിലുള്ളത് പഞ്ചാബ് കിങ്സിനും കുറവ് ഡൽഹി ക്യാപിറ്റൽസിനുമാണ്.

IPL 2021

നാളത്തെ ദിവസം ക്രിക്കറ്റ്‌ പ്രേമികൾ കാത്തിരിക്കുന്നത് ഐ പി ൽ താര ലേലത്തിന് വേണ്ടി മാത്രമാണ്.ബംഗ്ലൂരാണ് താരം ലേലം നടക്കുന്ന വേദി. ഇന്ത്യൻ സമയം രാവിലെ 11 മണി മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും തത്സമയം സംപ്രേഷണം ആരംഭിക്കും.

IPL 2021

പത്തു ടീമുകളാണ് താരാലേലത്തിൽ പങ്ക് എടുക്കുന്നത്. ശനിയും ഞായറുമായി നടക്കുന്ന ലേലത്തിൽ 590 താരങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.ഇതിൽ 220 വിദേശ താരങ്ങളും 370 ഇന്ത്യൻ താരങ്ങളും ഉൾപെടും. അതിൽ തന്നെ 228 താരങ്ങൾ അന്താരാഷ്ട്ര മത്സരം പരിചയമുള്ളവരുമാണ്.

2 കോടി,1.5 കോടി,1 കോടി,75 ലക്ഷം,50 ലക്ഷം,40 ലക്ഷം,30 ലക്ഷം,20 ലക്ഷം എന്നിവയാണ് താരങ്ങളുടെയും അടിസ്ഥാന വില.10 താരങ്ങൾ അടങ്ങിയ മാർക്യു ലിസ്റ്റാണ് ആദ്യം ലേലത്തിന് എത്തുന്നത്. ആറു വിദേശ താരങ്ങളും 4 ഇന്ത്യൻ താരങ്ങളുമാണ് ലിസ്റ്റിലുള്ളത്. ശ്രെയസ് ഐയർ,ഡേവിഡ് വാർനർ,ശിഖർ ധവാൻ എന്നിവരാണ് ലിസ്റ്റിലെ പ്രമുഖർ.

ഒരു ടീമിന് 90 കോടി രൂപ പരമാവധി ഉപയോഗിക്കാം .ഈ 90 കോടിയിൽ നിന്ന് ടീം നിലനിർത്തിയ താരങ്ങളുടെ തുക കുറച്ചതിന് ശേഷം ബാക്കിയുള്ള തുക ലേലത്തിൽ വിനിയോഗിക്കാം. ഇത്തരത്തിൽ ഏറ്റവും കൂടുതൽ തുക കയ്യിലുള്ളത് പഞ്ചാബ് കിങ്സിനും കുറവ് ഡൽഹി ക്യാപിറ്റൽസിനുമാണ്.

ശ്രീശാന്ത് ഉൾപ്പെടെ 13 കേരള താരങ്ങളും ലേലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. സച്ചിൻ ബേബി, വിഷ്ണു വിനോദ്, എസ് മിഥുൻ, എം ഡി നിധീഷ്, രോഹൻ എസ് കുന്നുമേൽ, സിജോമോൻ, ബേസിൽ തമ്പി, ഷോൺ റോജർ, കെ എം ആസിഫ് എന്നിവരാണ് മറ്റു മലയാളി താരങ്ങൾ.

ആവേശകരമായ താര ലേലത്തിനായി നമുക്ക് കാത്തിരിക്കാം.

പരമ്പര തൂത്തുവാരി ഇന്ത്യ, അവസാന ഏകദിനത്തിൽ വിൻഡിസിനെ തകർത്തത് 97 റൺസിന്..

താരങ്ങളെ കുറ്റപ്പെടുത്തി ബ്ലാസ്റ്റേഴ്സ് പരിശീലകൻ നടുക്കം മാറാതെ ആരാധകർ