in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

അയർലാൻഡ് താരം ചെന്നൈ സൂപ്പർകിങ്സിൽ

അയർലാണ്ട് ഫാസ്റ്റ് ബൗളർ ജോഷ് ലിറ്റിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ചേർന്നു. 22 കാരനായ താരത്തെ ഭാവിയിലേക്കുള്ള മികച്ച മുതൽകൂട്ടായാണ് അയർലാൻഡ് കണക്കാക്കുന്നത്.നിലവിൽ അന്താരാഷ്ട്ര തലത്തിൽ 31 ടി20 മത്സരങ്ങൾ കളിച്ച ലിറ്റിൽ 34 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 7.49 ആണ് താരത്തിന്റെ ഇക്കോണമി.

അയർലാണ്ട് ഫാസ്റ്റ് ബൗളർ ജോഷ് ലിറ്റിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ചേർന്നു. ചെന്നൈയുടെ നെറ്റ് ബൗളർ ആയാണ് ജോഷ് ലിറ്റിൽ ടീമിലെത്തുക.

22 കാരനായ താരത്തെ ഭാവിയിലേക്കുള്ള മികച്ച മുതൽകൂട്ടായാണ് അയർലാൻഡ് കണക്കാക്കുന്നത്.

നിലവിൽ അന്താരാഷ്ട്ര തലത്തിൽ 31 ടി20 മത്സരങ്ങൾ കളിച്ച ലിറ്റിൽ 34 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 7.49 ആണ് താരത്തിന്റെ ഇക്കോണമി.

ആദ്യഓവറുകളിൽ പന്ത് സ്വിങ് ചെയ്യാനും ഡെത്ത് ഓവറുകൾ നിയന്ത്രിക്കാനും കെൽപ്പുള്ള താരം പ്രാക്ടീസ് സെക്ഷനിൽ ചെന്നൈയ്ക്ക് മുതൽകൂട്ടാവുമെന്നാണ് പ്രതീക്ഷ.

നിലവിൽ നെറ്റ് ബൗളർ മാത്രമായാണ് ലിറ്റിൽ ടീമിലെത്തുന്നത് എങ്കിലും നിലവിലെ ചെന്നൈയുടെ വിദേശബൗളർമാർക്ക് പരിക്കെറ്റ് സീസൺ അവസാനിപ്പിക്കേണ്ടി വന്നാൽ പകരക്കാരനായി എത്താനും സാധ്യതഉള്ള താരമാണ് ജോഷ് ലിറ്റിൽ.

യുണൈറ്റഡ് സൂപ്പർ താരം പി എസ് ജി യിലേക്ക്..

ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്‌ ഐ ലീഗ് ക്ലബ്ബിനായി രംഗത്ത്..