in , ,

LOVELOVE OMGOMG CryCry LOLLOL

ജൂണായി,ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമോ.??.

കരണ്ജിത്തും ഗില്ലും ലെസ്കോവിച്ചും കരാർ പുതുക്കി. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം മൂന്നു വിദേശ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് നിലനിർത്താൻ ഒരുങ്ങിയത്.ലൂണയും ലെസ്കോയുമാണ് ഈ മൂവരിൽ രണ്ട് പേർ.

ഓരോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും കാത്തിരിക്കുന്നത് അവരുടെ പ്രിയപ്പെട്ട താരമായ ജോർജെ പെരേര ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമോ എന്നറിയാൻ വേണ്ടി. ട്രാൻസ്ഫർ മാർക്കറ്റ് തുറന്നിരിക്കെ ഓരോ ടീമുകളും തങ്ങൾ ഏതൊക്കെ താരങ്ങളെ ടീമിൽ നിലനിർത്തി ടീമിൽ നിന്ന് ഒഴിവാക്കി എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സും അൽവരോയും വിൻസിയും ടീം വിട്ടത് തങ്ങളുടെ ഔദ്യോഗിക അക്കൗണ്ട് വഴി അറിയിച്ചു കഴിഞ്ഞു.

കരണ്ജിത്തും ഗില്ലും ലെസ്കോവിച്ചും കരാർ പുതുക്കി. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം മൂന്നു വിദേശ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് നിലനിർത്താൻ ഒരുങ്ങിയത്.ലൂണയും ലെസ്കോയുമാണ് ഈ മൂവരിൽ രണ്ട് പേർ.

എന്നാൽ മൂന്നാമത്തെ വിദേശ താരം ഡയസ് തന്നെയാണെന്നാണ് സൂചനകൾ സൂചിപ്പിക്കുന്നത്.ജൂണിൽ ഇത് സംബന്ധിച്ച വ്യക്തമായ ഉത്തരം നൽകാമെന്നാണ് മാർകസ് പറയുന്നത്.നിലവിൽ ഡിസംബർ വരെ താരത്തിന് അർജന്റീന ക്ലബ്ബിൽ കരാറുണ്ട്.

പക്ഷെ മറ്റൊരു മാധ്യമ പ്രവർത്തകനായ ജുവാൻ ആരാഗോയുടെ റിപ്പോർട്ട്‌ പ്രകാരം താരത്തിന് അർജന്റീനയിൽ തുടരാൻ താല്പര്യമില്ല. താരം വിദേശത്തെ ഒരു ക്ലബ്ബിലേക്ക് മാറാൻ ആഗ്രഹിക്കുകയാണ്. ഈ കാരണങ്ങൾ കൊണ്ട് എല്ലാം തന്നെ ഡയസ് ജൂണിൽ തന്നെ ബ്ലാസ്റ്റേഴ്‌സിൽ തിരകെയെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഗോകുലം കേരള പരിശീലകൻ ടീം വിട്ടു,ക്ലബ്ബിന് നന്ദി അറിയിച്ചു പരിശീലകൻ ..

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയെത്തുന്നു..