in , ,

LOVELOVE CryCry

ഗോകുലം കേരള പരിശീലകൻ ടീം വിട്ടു,ക്ലബ്ബിന് നന്ദി അറിയിച്ചു പരിശീലകൻ ..

ഗോകുലം കേരള പരിശീലകൻ വിൻസെൻസൊ ആൽബർട്ടോ അന്നെസ് ടീം വിട്ടു.തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി അദ്ദേഹം തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഗോകുലം കേരള പരിശീലകൻ വിൻസെൻസൊ ആൽബർട്ടോ അന്നെസ് ടീം വിട്ടു.തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി അദ്ദേഹം തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഇന്ത്യൻ ഫുട്ബോൾ നൽകിയ ഓരോ ഓർമകൾക്ക് പ്രോചോദനങ്ങൾക്ക് നന്ദി.21 മത്സരങ്ങൾ തോൽവി അറിയാതെ ഞങ്ങൾ കുതിച്ചു. തുടർച്ചയായി രണ്ട് ഐ ലീഗ് കിരീടങ്ങൾ ഞങ്ങൾ നേടി.എ എഫ് സി കപ്പിൽ ഇന്ത്യയെ ഞങ്ങൾ പ്രതിനിധീകരിച്ചു എന്നാ അടിക്കുറിപോടെ അടങ്ങിയ ട്വീറ്റിലാണ് അദ്ദേഹം താൻ ഗോകുലം കേരള വിടുകയാണെന്ന് വ്യക്തമാക്കിയത്.

തന്റെ രണ്ട് വർഷത്തെ ഗോകുലം കേരള ജീവിതത്തിൽ അദ്ദേഹം സ്വന്തമാക്കിയത് ഒട്ടേറെ നല്ല ഓർമകളാണ്. ഈ കാലയളവിലാണ് ഗോകുലത്തെ അപരാചിതരാക്കാൻ അദ്ദേഹത്തെ കൊണ്ട് സാധിച്ചു.കഴിഞ്ഞ മാസം അദ്ദേഹത്തിന്റെ കരാർ ഗോകുലവുമായി അവസാനിച്ചിരുന്നു.

ആൽബർട്ടോയെ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ നോട്ടമിട്ടു കഴിഞ്ഞു. ഓവെൻ കോയ്ലിന് പകരക്കാരെ തേടുന്ന ജംഷഡ്പൂർ അദ്ദേഹത്തിനായി രംഗത്ത് വന്നു എന്നതാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അദ്ദേഹം ഇന്ത്യയിൽ തുടരുമോയെന്ന് വരും ദിവസങ്ങളിൽ അറിയാൻ സാധിക്കും.

സുഹൈറിന് വേണ്ടി ഈസ്റ്റ്‌ ബംഗാളും രംഗത്ത്..

ജൂണായി,ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമോ.??.