in ,

LOVELOVE

കോഹ്ലി യുഗം അവസാനിക്കുകയാണോ??..

ഇന്ത്യൻ ക്രിക്കറ്റിനെ കഴിഞ്ഞ പതിറ്റാണ്ട് കാലം ചുമലിലേറ്റിയ താരമാണ് വിരാട് കോഹ്ലി. ലോക ക്രിക്കറ്റിന്റെ ഗ്ലാമർ ബോയ്. പക്ഷെ ഈ പതിറ്റാണ്ടിലേക്ക് കാലെടുത്തു വെച്ച് നിമിഷം മുതൽ കോഹ്ലി തോട്ടത് എല്ലാം പിഴയ്ക്കുകയായിരുന്നു.

ഇന്ത്യൻ ക്രിക്കറ്റിനെ കഴിഞ്ഞ പതിറ്റാണ്ട് കാലം ചുമലിലേറ്റിയ താരമാണ് വിരാട് കോഹ്ലി. ലോക ക്രിക്കറ്റിന്റെ ഗ്ലാമർ ബോയ്. പക്ഷെ ഈ പതിറ്റാണ്ടിലേക്ക് കാലെടുത്തു വെച്ച് നിമിഷം മുതൽ കോഹ്ലി തോട്ടത് എല്ലാം പിഴയ്ക്കുകയായിരുന്നു.

കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പിൽ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്ലി അടുത്ത ട്വന്റി ട്വന്റി ലോകകപ്പ് ടീമിലേക്കുള്ള ഒരു ഓട്ടോമാറ്റിക് ചോയ്സ് അല്ല എന്നത് എന്നറിയുമ്പോൾ മനസ്സിലാക്കാവുന്നതേയുള്ളൂ അയാളുടെ അധഃപതനം. ലഭിക്കുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി ട്വന്റി പരമ്പരയിലെ പ്രകടനത്തെ ആശ്രയിച്ചായിരിക്കാം കോഹ്ലിയുടെ സെലെക്ഷൻ. പ്രതിസന്ധികൾക്ക് ഇടയിൽ നിന്ന് എന്നും തന്റെ കഠിനധ്വാനവും ദൃഢനിശ്ചയവും കൊണ്ട് ചരിത്രങ്ങൾ നെയ്ത താരമാണ് കോഹ്ലി.

പക്ഷെ കാര്യങ്ങൾ ഇപ്പോൾ അത്ര എളുപ്പമല്ല. ഇന്ന് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ബാറ്റിംഗ് നിരയിലെ ഏറ്റവും വലിയ ദൗർബല്യം വിരാട് കോഹ്ലിയാണ് എന്നത് സങ്കടകരമായ കാര്യമാണ്.ദീപക് ഹൂഡയും സൂര്യ കുമാർ യാദവും ശ്രെയസ് അയ്യരും നടത്തുന്ന മികച്ച പ്രകടനം അദ്ദേഹത്തിന് തിരച്ചടിയാവുകയാണ്.

ഇന്നാണ് ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാമത്തെ മത്സരം.ആദ്യ മത്സരത്തിൽ വിശ്രമം അനുവദിച്ച കോഹ്ലി തിരിച്ചു വരുമ്പോൾ ദീപക് ഹൂഡ പുറത്തു ഇരിക്കേണ്ടി വരും.നിലവിൽ ഇന്ത്യ പരമ്പരയിൽ 1-0 ന്ന് മുന്നിലാണ്. പരമ്പരയിലെ ആ പഴയ വിരാട് കോഹ്ലിയെ കാണാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

ഡയസ്? അൽവരോയുടെ പകരക്കാരൻ? ഇനി ബ്ലാസ്റ്റേഴ്സിൽ ആരൊക്കെ വരും?

അപോസ്തോലോസ് ജിയാനോയുടെ കളി രീതി എങ്ങനെ??