in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഡയസ്? അൽവരോയുടെ പകരക്കാരൻ? ഇനി ബ്ലാസ്റ്റേഴ്സിൽ ആരൊക്കെ വരും?

കേരള ബ്ലാസ്റ്റേഴ്‌സ് എസ്.ഡി കരോലിസ് സ്കിൻകിസ് തന്റെ ആവനാഴിയിൽ മൂർച്ച കൂട്ടി വെച്ചിരിക്കുന്ന തന്ത്രങ്ങളെല്ലാം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനെ കിരീടം നേടിക്കൊടുക്കാൻ കഴിയുന്ന താരങ്ങളെ ടീമിലെത്തിക്കുമെന്ന് ആരാധകർ ഉറച്ചു വിശ്വസിക്കുന്നു…

ഏറെ കാത്തിരിപ്പിനൊടുവിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതുസീസണിലേക്കുള്ള ആദ്യ വിദേശ സൈനിങ്ങായി ഗ്രീക്ക്-ഓസ്ട്രേലിയൻ ഇന്റർനാഷണൽ താരമായ അപോസ്‌റ്റോലാസ് ജ്യാനോവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

32-കാരനായ താരം ഓസ്ട്രേലിയൻ ദേശീയ ടീമിന് വേണ്ടി 12 മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ, 4 അസ്സിസ്റ്റുകൾ നേടിയിട്ടുണ്ട്. കൂടാതെ ഗ്രീക്ക് ദേശീയ ടീം കുപ്പായം ഒരു തവണ അണിഞ്ഞിട്ടുമുണ്ട്. A-ലീഗ് ക്ലബ്ബായ മകാർതർ എഫ്. സി യിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ സ്ട്രൈകറെ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്.

എന്തായാലും അടുത്ത സീസൺ ISL ലേക്കുള്ള തങ്ങളുടെ സ്‌ക്വാഡിലെ ആറു വിദേശ താരങ്ങളിൽ മൂന്നു പേർ മാത്രമാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുൻപ് ബാക്കിയുള്ള മൂന്നു വിദേശ താരങ്ങളെയും കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ ആയി അറിയിക്കും.

ഉറുഗായ് താരം അഡ്രിയാൻ ലൂണ, ക്രോയേഷ്യൻ താരം മാർക്കോ ലെസ്കോവിച്, ന്യൂ സൈനിങ് ഗ്രീക്ക്-ഓസ്ട്രേലിയൻ താരം അപോസ്‌റ്റോലാസ് ജിയാനോ എന്നിവരുടെ കരാറാണ് ഇതുവരെ ഒഫീഷ്യൽ ആയി പൂർത്തിയായത്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ കുപ്പായമണിഞ്ഞ അർജന്റീനക്കാരൻ ജോർജെ പെരേര ഡയസിന്റെ കരാർ പുതുക്കിയതായി ഇതുവരെ ഒഫീഷ്യൽ ന്യൂസ്‌ വന്നിട്ടില്ലെങ്കിലും താരം ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുമെന്ന് തന്നെയാണ് റൂമറുകൾ സൂചിപ്പിക്കുന്നത്. ഡയസിന്റെ കാര്യം ബ്ലാസ്റ്റേഴ്‌സ് അറിയിക്കുകയാണെങ്കിൽ ബാക്കി വരുന്ന രണ്ട് സ്ഥാനങ്ങളിൽ ആര് വരുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഒരു താരം അൽവരോ വസ്കസിന്റെ പകരക്കാരനായി മുന്നേറ്റനിരയിലേക്ക് കൊണ്ടുവരാനാനായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പ്ലാൻ. ബാക്കി വരുന്ന ഒരു സ്ഥാനത്തേക് സെന്റർ ബാക്ക് + ഡിഫെൻസീവ് മിഡിഫീൽഡർ പൊസിഷനിൽ കളിക്കാൻ കഴിവുള്ള കളിക്കാരനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നതെന്നാണ് നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് എസ്.ഡി കരോലിസ് സ്കിൻകിസ് തന്റെ ആവനാഴിയിൽ മൂർച്ച കൂട്ടി വെച്ചിരിക്കുന്ന തന്ത്രങ്ങളെല്ലാം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനെ കിരീടം നേടിക്കൊടുക്കാൻ കഴിയുന്ന താരങ്ങളെ ടീമിലെത്തിക്കുമെന്ന് ആരാധകർ ഉറച്ചു വിശ്വസിക്കുന്നു…

അൽവരോയുടെ പകരക്കാരൻ ഉടനെത്തും, ഔദ്യോഗിക പ്രഖ്യാപനം ഏതു നിമിഷവും ഉണ്ടായേക്കാം എന്ന് വിലയിരുത്തുലകൾ ..

കോഹ്ലി യുഗം അവസാനിക്കുകയാണോ??..