in ,

LOVELOVE

ഇത് ഇന്ത്യയിലായിരുന്നുവെങ്കിലോ??

ഇന്ത്യൻ പിച്ചുകളിൽ കുഴി കുത്തി ഇന്ത്യ വിജയിക്കുന്നതാണെന്നാണ് പരക്കെ ഉള്ള വിമർശനം. എന്നാൽ ഇതിനെതിരെ പല മുൻ താരങ്ങളും രംഗത്ത് വന്നതാണ്.ഓസ്ട്രേലിയ താരം നതാൻ ലിയോണും ഇന്ത്യയെ പിന്തുണച്ചു രംഗത്ത് വന്നിട്ടുണ്ട്.

നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് കിവിസ് ടെസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം വാസിം ജാഫർ. മത്സരത്തിന്റെ പിച്ചിന് എതിരെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ലോർഡ്സിൽ ഒരു ദിവസം 17 വിക്കറ്റ് വീണാൽ അത് ബൗളേർമാരുടെ കഴിവ്.മറുവശത്ത് അഹ്‌മദാബാദിലാണ് ഇത് സംഭവിച്ചതെങ്കിൽ അത് പിച്ചിന്റെയും സാഹചര്യങ്ങളുടെയും കുഴപ്പം. ഇതാണ് ജാഫർ ചെയ്ത ട്വീറ്റിന്റെ മലയാള പരിഭാഷ.

ഇന്ത്യൻ പിച്ചുകളിൽ കുഴി കുത്തി ഇന്ത്യ വിജയിക്കുന്നതാണെന്നാണ് പരക്കെ ഉള്ള വിമർശനം. എന്നാൽ ഇതിനെതിരെ പല മുൻ താരങ്ങളും രംഗത്ത് വന്നതാണ്.ഓസ്ട്രേലിയ താരം നതാൻ ലിയോണും ഇന്ത്യയെ പിന്തുണച്ചു രംഗത്ത് വന്നിട്ടുണ്ട്.

ഇന്ത്യ ഓസ്ട്രേലിയക്കെതിരെ 36 റൺസിന് ഓൾ ഔട്ട് ആയ ദിനത്തിൽ പേസ് ബൗളേർമാരെ പ്രശംസിച്ചു കൊണ്ട് ഒരുപാട് പേർ രംഗത്ത്‌ വന്നിരുന്നു. അന്ന് ലിയോൺ പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചയാക്കേണ്ടത് തന്നെയാണ്. പേസ് ബൗളേർമാർ വിക്കറ്റ് എടുക്കുമ്പോൾ അവരുടെ കഴിവും തങ്ങൾ വിക്കറ്റ് എടുക്കുമ്പോൾ അത് പിച്ചിന്റെ കുഴപ്പമാക്കുന്നതും എങ്ങനെ.ജാഫറും ഇപ്പോഴും ചോദിക്കുന്നതും അത് തന്നെയാണ്.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയെത്തുന്നു..

ബെൽജിയത്തിനു നെതെർലന്റിന്റെ ഷോക്ക് ടീറ്റ്മെന്റ് – ഫ്രാൻസിനെ അട്ടിമറിച്ചു ഡെന്മാർക്ക്