2016 മുതൽ കഴിഞ്ഞ വർഷം വരെ ഹൈദരാബാദിനോട് വല്ലാത്തൊരു താല്പര്യം ഉണ്ടായിരുന്നു. എന്റെ ആരാധന പാത്രം യുവി 2016 ഹൈദരാബാദിൽ എത്തിയപോളാണ് ഞാനും ആ ടീമിനെ സ്നേഹിച്ചു തുടങ്ങിയത്. ഒടുവിൽ യുവി പടിയിറങ്ങിയപ്പോഴും ഈ ടീമിനോട് എന്തോ വല്ലാത്തൊരു ഇഷ്ടമായിരുന്നു.
പക്ഷെ കഴിഞ്ഞ വർഷം വാർണർ ടീമിന്റെ ആരുമല്ലാതെ ആകുന്നത് കണ്ടപ്പോൾ ഒരുപാട് വെറുത്ത് പോയതാണ്. ഇനി ഒരിക്കൽ പോലും അവർ തിരകെ വരില്ല എന്ന് കരുതിയതാണ്. പക്ഷെ ഒരിക്കൽ കൂടി ഐ പി എല്ലിൽ സൂര്യൻ ഉദിക്കുമോ.??
2016 ലാണ് ഹൈദരാബാദ് ആദ്യമായിയും അവസാനമായും ഐ പി എല്ലിൽ കിരീടം ചൂടുന്നത്. അന്നത്തെ സീസണും ഇന്നത്തെ സീസണും തമ്മിൽ ചില സാമ്യങ്ങളുണ്ട്.അത് എന്തെല്ലാമാണെന്ന് നമുക്ക് പരിശോധിക്കാം.
2016 ൽ ആദ്യ രണ്ട് മത്സരങ്ങൾ ഹൈദരാബാദ് തോൽവി രുചിച്ചിരുന്നു. ഈ സീസണിലും സ്ഥിതി വിത്യസതമല്ല.2016 ൽ ഗുജറാത്ത് ലയൻസ് തങ്ങളുടെ ആദ്യത്തെ അഞ്ചു മത്സരങ്ങളിൽ നാലിൽ വിജയിച്ചു.ഒന്നിൽ തോൽവി രുചിച്ചു.ഈ സീസണിൽ ഗുജറാത്ത് ടൈറ്റാൻസും ഇതേ പറ്റേൺ ഫോളോ ചെയ്തു. ഇരു ടീമുകളും തങ്ങളുടെ നാലാമത്തെ മത്സരമാണ് തോൽവി രുചിച്ചത്. അതും ഹൈദരാബാദിനോട്
ഈ രണ്ട് കണക്കുകൾ ഹൈദരാബാദ് ആരാധകർക്ക് ശുഭ സൂചനയാണ്. വാർണറിന്റെയും കൂട്ടരുടെയും മാന്ത്രികതാ വില്ലിചായന്റെ ഹൈദരാബാദിന് ആവർത്തിക്കാൻ കഴിയുമോ.ആവർത്തിക്കാൻ കഴിയും എന്ന് തന്നെയാണ് കഴിഞ്ഞ കുറച്ചു മത്സരങ്ങൾ സൂചിപ്പിക്കുന്നത്. തുടർച്ചയായി മൂന്നു മത്സരങ്ങൾ ജയിച്ചു അവർ പോയിന്റ് ടേബിളിൽ ആദ്യ നാലിൽ എത്തി കഴിഞ്ഞിരിക്കുന്നു