in , , ,

LOVELOVE

യുണൈറ്റഡ് ഇതിഹാസ താരങ്ങളുടെ ഇന്ത്യയിലേക്കുള്ള വരവിന് ശേഷം ഇന്ത്യൻ യുവനിരക്ക്‌ ഓൾഡ് ട്രാഫോഡിലെത്താം.

മാഞ്ചേസ്റ്റർ യുണൈറ്റഡ് സോക്കർ സ്കൂൾ സന്ദർശിക്കാനുള്ള അവസരവും ഈ താരങ്ങൾക്ക് ഉണ്ടാകും. മാത്രവുമല്ല ഒരു പരിശീലന സെക്ഷനും അവർക്ക് ലഭിക്കും. മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ഇത്തരം പ്രവർത്തികൾ കൈയടിക്കേണ്ട ഒന്ന് തന്നെയാണ്.

മാഞ്ചേസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരങ്ങൾ ഇന്ത്യയിലേക്ക്.”UNITED WE PLAY FINALE” എന്നാ പദ്ധതിയുടെ ഭാഗമായിട്ടാണ് താരങ്ങൾയെത്തുന്നത്. ഇതിഹാസ താരങ്ങളായ പീറ്റർ സ്മൈകേൾ,നേമജാ വിഡിക്,ലൂയിസ് സാഹ,ക്വിന്റൺ ഫോർട്യൂൺ,വെസ് ബ്രൗൺ, റോണി ജോൺസെൻ എന്നിവരാണ് ഇന്ത്യയിലേക്കെത്തുന്നത്.

ഏപ്രിൽ 23 മുതലാണ് താരങ്ങൾ ഇന്ത്യയിലെത്തുക.മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ദിമിതർ ബെർബറ്റോവുമായുള്ള വെർച്വൽ ആശയവിനിമയത്തോടെ യുണൈറ്റഡ് വീ പ്ലേയുടെ രണ്ടാം സീസൺ ഈ വർഷം ആദ്യം ആരംഭിച്ചു, അവിടെ ഗ്രാസ് റൂട്ട് വികസനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും യുവ ഫുട്ബോൾ കളിക്കാരെ കായികരംഗത്ത് പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്ന യുണൈറ്റഡ് വീ പ്ലേ പോലുള്ള സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഇന്ത്യയിലെ യുവ ഫുട്ബോൾ താരങ്ങൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു വേദി നൽകാനുള്ള ക്ലബ്ബിന്റെ ഒരു സംരംഭമാണിത്.ഇന്ത്യയിലെ ക്ലബ് പിന്തുണക്കാരുമായും ഫുട്ബോൾ ആരാധകരുമായും ഇടപഴകലും ആശയവിനിമയവും പരമാവധിയാക്കാൻ ആസൂത്രണം ചെയ്തിട്ടുള്ള പരുപാടിയാണ് ഇത്. ഈ സംരംഭത്തിന്റെ വിവിധ പ്രവർത്തനങ്ങളുടെയും പരിപാടികളുടെയും ഭാഗമായിരിക്കും ഈ ഇതിഹാസങ്ങൾ.

അഞ്ചു കളിക്കാരെ ചെന്നൈയിൽ നടക്കുന്ന യുണൈറ്റഡ് വീ പ്ലേ ഫൈനൽ സമയത്ത് ഷോർട്ട്‌ലിസ്റ്റ് ചെയ്യും.അവർക്ക് ഓൾഡ് ട്രാഫോർഡ് സന്ദർശിക്കാൻ ജീവിതത്തിലൊരിക്കൽ അവസരം നൽകും. അവർക്ക് ഒരു മത്സരവും ഓൾഡ് ട്രാഫോഡിൽ വെച്ച് കാണാൻ കഴിയും.

മാഞ്ചേസ്റ്റർ യുണൈറ്റഡ് സോക്കർ സ്കൂൾ സന്ദർശിക്കാനുള്ള അവസരവും ഈ താരങ്ങൾക്ക് ഉണ്ടാകും. മാത്രവുമല്ല ഒരു പരിശീലന സെക്ഷനും അവർക്ക് ലഭിക്കും. മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ഇത്തരം പ്രവർത്തികൾ കൈയടിക്കേണ്ട ഒന്ന് തന്നെയാണ്.

അസ്തമിച്ചുവെന്ന് കരുതിയ ഹൈദരാബാദ് സൂര്യൻ ഉദിക്കുകയാണോ??

കോവിഡ് ഭീതിയിൽ ഡൽഹി ക്യാമ്പ്, ഐ പി എൽ അനിശ്ചിതത്വത്തിൽ