in ,

CryCry OMGOMG LOVELOVE

കോവിഡ് ഭീതിയിൽ ഡൽഹി ക്യാമ്പ്, ഐ പി എൽ അനിശ്ചിതത്വത്തിൽ

ക്യാപിറ്റൽസിന്റെ അടുത്ത മത്സരം ഏപ്രിൽ 20 ന്ന് പഞ്ചാബ് കിങ്സിനെതിരെയാണ്. പൂനെയിലായിരുന്നു ഈ മത്സരം നിശ്ചയിച്ചിരുന്നത്. നിലവിൽ പോയിന്റ് ടേബിളിൽ 5 കളികളിൽ 4 പോയിന്റുമായി ഡൽഹി എട്ടാം സ്ഥാനത്താണ്.

DelhiCapitals [IPL 2021]

കോവിഡ് ഭീതിയിൽ ഡൽഹി ക്യാപിറ്റൽസ് ക്യാമ്പ്. ഇന്ത്യൻ പ്രീമിയർ ലീഗ് അനിശ്ചിതത്വത്തിൽ. ടീമിന്റെ യാത്ര മാറ്റി വെച്ചു.ഓരോ ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളും കാത്തിരുന്ന ഐ പി എല്ലിനെ ഒരിക്കൽ കൂടി കോവിഡ് രസം കൊല്ലിയായി എത്തുന്നു. ഡൽഹി ക്യാപിറ്റൽസിന്റെ ക്യാമ്പിൽ കോവിഡ് പരന്നു പിടിക്കുന്നു.പൂനെയിലേക്കുള്ള ടീമിന്റെ യാത്ര ഉപേക്ഷിച്ചു.

നിലവിൽ ഡൽഹി ക്യാപിറ്റൽസ് താരങ്ങൾ തങ്ങളുടെ ഹോട്ടൽ മുറികളിൽ തന്നെയാണ്.ക്വാറന്റൈനിലാണ് എല്ലാ താരങ്ങളും. ടെസ്റ്റുകൾ നടത്തിയതിന് ശേഷം മാത്രമേ ടീം ഹോട്ടൽ മുറിയിൽ നിന്ന് പുറത്ത് ഇറങ്ങുകയൊള്ളു.

ഡൽഹി ക്യാപിറ്റൽസിന്റെ ഫിസിയോ പാട്രിക്ക് ഫർഹത് കോവിഡ് ബാധിച്ചു നിലവിൽ ഐസൊലേഷനിലാണ്.ക്രിക് ബസിന്റെ റിപ്പോർട്ട്‌ പ്രകാരം ഒരു ഡൽഹി താരത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.മറ്റു അംഗങ്ങൾക്ക് ഉണ്ടൊ എന്ന് അറിയാൻ rtpcr ടെസ്റ്റ് ചെയ്യുകയാണ്.

ക്യാപിറ്റൽസിന്റെ അടുത്ത മത്സരം ഏപ്രിൽ 20 ന്ന് പഞ്ചാബ് കിങ്സിനെതിരെയാണ്. പൂനെയിലായിരുന്നു ഈ മത്സരം നിശ്ചയിച്ചിരുന്നത്. നിലവിൽ പോയിന്റ് ടേബിളിൽ 5 കളികളിൽ 4 പോയിന്റുമായി ഡൽഹി എട്ടാം സ്ഥാനത്താണ്.

യുണൈറ്റഡ് ഇതിഹാസ താരങ്ങളുടെ ഇന്ത്യയിലേക്കുള്ള വരവിന് ശേഷം ഇന്ത്യൻ യുവനിരക്ക്‌ ഓൾഡ് ട്രാഫോഡിലെത്താം.

ഖബ്ര ഈസ്റ്റ്‌ ബംഗാളിലേക്ക്..