in , , ,

CryCry LOVELOVE OMGOMG AngryAngry LOLLOL

ഖബ്ര ഈസ്റ്റ്‌ ബംഗാളിലേക്ക്..

2009 മുതൽ 2015 വരെ താരം ഈസ്റ്റ്‌ ബംഗാളിന് ഒപ്പമായിരുന്നു. അത് കൊണ്ട് തന്നെ താരം ഈസ്റ്റ്‌ ബംഗാളിലേക്ക് ചേക്കേറാൻ സാധ്യത കൂടുതലാണ്.പക്ഷെ ഖബ്ര ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ വാർത്ത.കേരള ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സൈനിങ്ങുകളിൽ ഒന്നായ ഇന്ത്യൻ താരം ഖബ്ര ടീം വിടാൻ ഒരുങ്ങുന്നു. ഈസ്റ്റ്‌ ബംഗാളാണ് താരത്തിന് വേണ്ടി ശക്തമായി രംഗത്തുള്ളത്.

പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ 12.50 മില്യൺ ഇന്ത്യൻ രൂപയാണ്. പക്ഷെ ബ്ലാസ്റ്റേഴ്‌സ് താരത്തിനെ വിട്ട് കൊടുക്കാൻ ഒരുക്കമല്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

34 വയസുള്ള ഖബ്ര കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 16 മത്സരങ്ങളിൽ ബൂട്ട് കെട്ടി. അതിൽ നിന്ന് ഒരു ഗോളും ഒരു അസ്സിസ്റ്റും താരം സ്വന്തമാക്കി.സെന്റർ മിഡ് ഫീൽഡ്, ഡിഫെൻസീവ് മിഡ്ഫീൽഡ്, റൈറ്റ് ബാക്ക് എന്നീ പൊസിഷനുകളിൽ കളിക്കാൻ അദ്ദേഹത്തിന് സാധിക്കും.

ജൂലൈ 15 2021 ലാണ് ബാംഗ്ലൂർ എഫ് സി യിൽ നിന്ന് താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്.ഫ്രീ ട്രാൻസ്ഫർ വഴിയാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്.ഈസ്റ്റ്‌ ബംഗാൾ, ചെന്നൈയിൻ എഫ് സി,ബാംഗ്ലൂർ എഫ് സി എന്നീ ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

2009 മുതൽ 2015 വരെ താരം ഈസ്റ്റ്‌ ബംഗാളിന് ഒപ്പമായിരുന്നു. അത് കൊണ്ട് തന്നെ താരം ഈസ്റ്റ്‌ ബംഗാളിലേക്ക് ചേക്കേറാൻ സാധ്യത കൂടുതലാണ്.പക്ഷെ ഖബ്ര ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

കോവിഡ് ഭീതിയിൽ ഡൽഹി ക്യാമ്പ്, ഐ പി എൽ അനിശ്ചിതത്വത്തിൽ

സന്തോഷ് ട്രോഫിയിലെ സൂപ്പര്‍ താരങ്ങളെ റാഞ്ചാന്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം മറ്റ് ക്ലബുകളും രംഗത്ത്