in

LOVELOVE

സന്തോഷ് ട്രോഫിയിലെ സൂപ്പര്‍ താരങ്ങളെ റാഞ്ചാന്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം മറ്റ് ക്ലബുകളും രംഗത്ത്

സന്തോഷ് ട്രോഫി അവസാനിക്കുന്നതോടെ ചുരുങ്ങിയത് ഒരു ഡസന്‍ കളിക്കാര്‍ക്കെങ്കിലും പ്രെഫഷണല്‍ കരാര്‍ ലഭിക്കുമെന്നുറപ്പാണ്. പ്രതിഭയുടെ മിന്നലാട്ടം കാഴ്ച്ചവയ്ക്കാന്‍ ചുരുങ്ങിയ മത്സരം കൊണ്ട് തന്നെ വിവിധ ടീമുകളിലെ യുവതാരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

മലപ്പുറത്ത് നടക്കുന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനെ വലിയ ആവേശത്തോടെ സമീപിച്ചിരിക്കുന്നത് മലയാളി ആരാധകര്‍ മാത്രമല്ല. കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ഐഎസ്എല്‍ ക്ലബുകളും മലപ്പുറത്ത് കളിക്കാരെ നിരീക്ഷിക്കാനായി എത്തിയിട്ടുണ്ട്. ഐഎസ്എല്‍ ക്ലബുകള്‍ക്കൊപ്പം ഐലീഗ്, കേരള പ്രീമിയര്‍ ലീഗ് ക്ലബുകളും കളിക്കാരെ കണ്ടെത്താന്‍ പയ്യനാടും മഞ്ചേരിയിലും തമ്പടിച്ചിട്ടുണ്ട്.

ഹൈദരാബാദ് എഫ്‌സിയാണ് കളിക്കാരെ റാഞ്ചാനായി വലിയ സ്‌കൗട്ടിംഗ് സംഘത്തെ മലപ്പുറത്തേക്ക് വിട്ടിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളെ കൃത്യമായി വളര്‍ത്തിയെടുക്കുന്നതില്‍ ഹൈദരാബാദ് എഫ്‌സിക്ക് വലിയ പ്രാഗത്ഭ്യമാണ് ഉള്ളത്. ബ്ലാസ്റ്റേഴ്‌സും ഒട്ടും പിന്നിലല്ല. ബ്ലാസ്റ്റേഴ്‌സിന്റെ സ്‌കൗട്ടിംഗ് സംഘം രണ്ടു വേദികളിലും എത്തുന്നുണ്ട്. ചില മലയാളി താരങ്ങളുടെ പ്രകടനത്തില്‍ സ്‌കൗട്ടിംഗ് സംഘം വലിയ മതിപ്പ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മലയാളി താരങ്ങളായ നിജോ ഗില്‍ബര്‍ട്ട്, പ്രതിരോധ നിരക്കാരന്‍ മുഹമ്മദ് ഷഹീഫ് എന്നിവരെ ബ്ലാസ്‌റ്റേഴ്‌സ് നോട്ടമിട്ടിട്ടുണ്ടെന്നാണ് വിവരം. ഇവരെ കൂടാതെ സര്‍വീസസ്, ബംഗാള്‍ താരങ്ങളും ടീമിന്റെ റഡാറിലുണ്ട്. ഐഎസ്എല്‍ കളിക്കുന്ന ഏഴോളം ക്ലബുകളുടെ സ്‌കൗട്ടിംഗ് സംഘങ്ങളാണ് മലപ്പുറത്ത് എത്തിയിരിക്കുന്നത്. ഐലീഗ് ക്ലബുകളുടെ പ്രതിനിധികളുമുണ്ട്. പതിവില്‍ നിന്ന് വ്യത്യസ്തമായി കെപിഎല്‍ ക്ലബുകളും മലപ്പുറത്തെത്തിയെന്നത് സന്തോഷ് ട്രോഫിയുടെ പ്രാധാന്യമാണ് കാണിക്കുന്നത്.

സന്തോഷ് ട്രോഫി അവസാനിക്കുന്നതോടെ ചുരുങ്ങിയത് ഒരു ഡസന്‍ കളിക്കാര്‍ക്കെങ്കിലും പ്രെഫഷണല്‍ കരാര്‍ ലഭിക്കുമെന്നുറപ്പാണ്. പ്രതിഭയുടെ മിന്നലാട്ടം കാഴ്ച്ചവയ്ക്കാന്‍ ചുരുങ്ങിയ മത്സരം കൊണ്ട് തന്നെ വിവിധ ടീമുകളിലെ യുവതാരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

ഖബ്ര ഈസ്റ്റ്‌ ബംഗാളിലേക്ക്..

ഡാനി ആൽവസിന്റെ റെക്കോർഡ് മെസ്സി തകർക്കുമെന്ന് ബ്രസീലിയൻ താരം