in , , ,

LOVELOVE LOLLOL

കേരള സന്തോഷ്‌ ട്രോഫി ടീമിലെ മറ്റൊരു സൂപ്പർ താരത്തിന് പിറകെ ഐ എസ് എൽ ക്ലബ്ബുകൾ..

കഴിഞ്ഞ ദിവസമാണ് വെസ്റ്റ് ബംഗാളിനെ തോൽപിച്ചു കേരളം തങ്ങളുടെ ഏഴാമത്തെ സന്തോഷ്‌ ട്രോഫി കിരീടം സ്വന്തമാക്കിയത്.പെനാൽറ്റി ഷൂട്ട്‌ ഔട്ടിലാണ് കേരളം ബംഗാളിനെ മറികടന്നത്.സന്തോഷ്‌ ട്രോഫിയിലെ മികച്ച പ്രകടനം കൊണ്ട് തന്നെ കേരളത്തിലെ താരങ്ങൾക്ക് ഓഫറുകളുമായി ഐ എസ് എൽ ക്ലബ്ബുകൾ രംഗത്ത് വന്നിരുന്നു.

ക്യാപ്റ്റൻ ജിജോ ജോസഫിന് വേണ്ടി ഒരുപാട് ക്ലബ്ബുകൾ രംഗത്ത് വന്നിട്ടുണ്ട്. ഒപ്പം യുവ താരം ജെസ്സിന് വേണ്ടിയും ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബ്ബുകൾ രംഗത്ത് വന്നിരുന്നു. ഇപ്പോൾ മറ്റൊരു സൂപ്പർ താരമായ നൗഫൽ പി എനിൽ താല്പര്യം കാണിച്ചിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ.

മാതൃഭൂമിയുടെ റിപ്പോർട്ട്‌ പ്രകാരം താരത്തിൽ ഈസ്റ്റ്‌ ബംഗാൾ താല്പര്യം കാണിച്ചിട്ടുണ്ട്. നിലവിലെ ഐ എസ് എൽ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ് സി യും താരത്തിന് വേണ്ടി രംഗത്തുണ്ട്.സന്തോഷ്‌ ട്രോഫിയിൽ കേരളത്തിന്റെ മധ്യനിരയിൽ ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയത്.

തനിക്ക് ഐ എസ് എൽ ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്ന് നൗഫൽ വ്യക്തമാക്കി.ലഭിച്ച ഓഫറുകൾ പഠിച്ച ശേഷം താൻ മികച്ചത് തെരെഞ്ഞെടുക്കുമെന്നും അദ്ദേഹം പറയുന്നു. തനിക്ക് കേരള ബ്ലാസ്റ്റേഴ്‌സിൽ കളിക്കാൻ തന്നെയാണ് ആഗ്രഹമെന്നും നൗഫൽ കൂട്ടിച്ചേർത്തു.

സെഞ്ച്വറി അടിക്കാൻ അദ്ദേഹത്തിന് സിംഗിൾ ഇട്ട് കൊടുക്കാമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം വിസമ്മതിച്ചു – റോവമൻ പവൽ..

റൊണാൾഡോ വരുമെന്ന് അറിഞ്ഞിരുന്നേൽ താൻ അന്നേ യുണൈറ്റഡ് വിടുമായിരിന്നുവെന്ന് യുണൈറ്റഡ് സൂപ്പർ താരം..