in , ,

CryCry LOVELOVE OMGOMG LOLLOL AngryAngry

ലോകകപ്പിന് ശേഷം നെയ്മർ വിരമിക്കുന്നത് ലജ്ജകരമെന്ന് ബ്രസീലിയൻ ഇതിഹാസം..

ഖത്തർ ലോകകപ്പിന് ശേഷം നെയ്മർ വിരമിക്കുന്നത് ലജ്ജകരമായ തീരുമാനമാണെന്ന് ബ്രസീലിയൻ ഇതിഹാസ താരം കഫു. ടൈംസ് ഓഫ് ഇന്ത്യക്ക് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഖത്തർ ലോകകപ്പിന് ശേഷം നെയ്മർ വിരമിക്കുന്നത് ലജ്ജകരമായ തീരുമാനമാണെന്ന് ബ്രസീലിയൻ ഇതിഹാസ താരം കഫു. ടൈംസ് ഓഫ് ഇന്ത്യക്ക് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

നെയ്മർ ഇപ്പോഴും തന്റെ പ്രതാപ കാലത്തിലാണ്.അദ്ദേഹം ബ്രസീലിന്റെ സ്റ്റാറാണ്. അത് എല്ലാ കാലത്തും അങ്ങനെ തന്നെ.അദ്ദേഹം മോശം കളി കളിക്കുന്ന സമയവും നല്ല കളി കളിക്കുന്ന സമയവും ഉണ്ടാകും.മികച്ച വിജയങ്ങൾ നേടി കൊടുക്കുക എന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്.

വിരമിക്കാനുള്ള തീരുമാനം അദ്ദേഹം മാറ്റുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്.അദ്ദേഹത്തിൽ വലിയ ഉത്തരവാദിത്തമാണ് നിലവിൽ ഉള്ളത്. ലോകത്തിലെ ഏറ്റവും മികച്ച മൂന്നു കളിക്കാരിൽ ഒരാളാണ് അദ്ദേഹം.

ഫുട്ബോൾ കളിക്കുന്നതിനെ പറ്റി മാത്രമേ അദ്ദേഹം ഇപ്പോൾ ചിന്തിക്കാവു.ലോകകപ്പിന് ശേഷം നെയ്മർ വിരമിക്കുന്നത് ലജ്ജകരമെന്നും കഫു കൂട്ടിച്ചേർത്തു.

നവംബറിലാണ് ലോകകപ്പ് ആരംഭിക്കുന്നത്. ലോകകപ്പിന് ശേഷം താൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് നെയ്മർ ഈ ഇട വ്യക്തമാക്കിയിരുന്നു.

തലയുടെ ഫിഫ്റ്റി പാഴായി, കൊൽക്കത്തക്ക് ആറു വിക്കറ്റ് വിജയം

റൊണാൾഡോ നൽകിയ ഉപദേശമാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് യുണൈറ്റഡ് യുവ താരം..