in ,

LOVELOVE

തലയുടെ ഫിഫ്റ്റി പാഴായി, കൊൽക്കത്തക്ക് ആറു വിക്കറ്റ് വിജയം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം എഡിഷനിലെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സിന് വിജയം. ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തത് ആറു വിക്കറ്റിന്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം എഡിഷനിലെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സിന് വിജയം. ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തത് ആറു വിക്കറ്റിന്.

ടോസ് ലഭിച്ച കൊൽക്കത്ത ക്യാപ്റ്റൻ ശ്രെയസ് അയ്യർ ചെന്നൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശെരി വെക്കുന്ന രീതിയിൽ ബൗളേർമാർ ബൗൾ ചെയ്തപ്പോൾ ചെന്നൈ 61-5 എന്നാ നിലയിലേക്ക് കൂപ്പ്ക്കുത്തി.4 ഓവറിൽ 20 റൺസ് വിട്ട് കൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ഉമേഷ്‌ യദാവിന്റെ സ്പെല്ല് നിർണായകമായി.

ഒടുവിൽ അവസാന ഓവറുകളിൽ ആഞ്ഞടിച്ച ധോണിയും ജഡേജയും ചെന്നൈ സ്കോർ 100 കടത്തി.ധോണി 38 പന്തിൽ 50 റൺസ് നേടി.

132 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ കൊൽക്കത്തക്ക് വേണ്ടി രഹാനെ ക്ലാസും മാസ്സും ചേർന്ന തുടക്കം നൽകി.വെങ്കടെഷ് അയ്യരെ പുറത്താക്കി ബ്രാവോ ചെന്നൈക്ക് പ്രതീക്ഷ നൽകി. രഹനെയും രാണയും പുറത്തായതിന് ശേഷം അയ്യരും ബില്ലിങ്‌സും കൊൽക്കത്ത ഇന്നിങ്സ് മുന്നോട്ട് നയിച്ചു.ബില്ലിങ്‌സിനെ പുറത്താക്കി ബ്രാവോ പ്രതീക്ഷ നൽകിയെങ്കിലും കൊൽക്കത്ത വിജയം ഉറപ്പിച്ചിരുന്നു.

ചരിത്രനേട്ടം സ്വന്തമാക്കി രവീന്ദ്ര ജഡേജ..

ലോകകപ്പിന് ശേഷം നെയ്മർ വിരമിക്കുന്നത് ലജ്ജകരമെന്ന് ബ്രസീലിയൻ ഇതിഹാസം..