in ,

LOLLOL LOVELOVE CryCry OMGOMG AngryAngry

CR7-ന്റെ പോർച്ചുഗലുമായി ഫുട്ബോൾ കളിക്കാൻ ആഗ്രഹമില്ലെന്ന് ഇറ്റലി പരിശീലകൻ…!!

2022 മാർച്ച് 24/25 -ന് സെമി ഫൈനൽ മത്സരങ്ങളും 2022 മാർച്ച് 28/29 -ന് മൂന്ന് ഗ്രൂപ്പുകളിലേയും ഫൈനലുകൾ നടക്കും. അടുത്ത അന്താരാഷ്ട്ര ഇടവേളയിലാണ് യൂറോപ്യൻ പ്ലേ-ഓഫുകൾ നടക്കുന്നത്

cristiano Ronaldo will mia Qatar World cup

ലോകകപ്പ് യോഗ്യതാ പ്ലേ ഓഫിൽ എതിരെ കളിക്കാൻ ആഗ്രഹിക്കാത്ത ടീമായി യൂറോ ചാമ്പ്യൻമാരായ ഇറ്റലി ദേശീയ ടീം പരിശീലകൻ റോബർട്ടോ മാൻസിനി, മുൻ യൂറോ ചാമ്പ്യന്മാരായ ക്രിസ്റ്റ്യാനോ റൊണാൾഡോ നായകനായ പോർച്ചുഗൽ ടീമിനെ തിരഞ്ഞെടുത്തു .

നിലവിലെ യൂറോ ചാമ്പ്യൻമാരായ ഇറ്റലിക്ക് യൂറോപ്യൻ മേഖലയിലെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അവരുടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടാനാകാത്തതു കൊണ്ടാണ് ഇനി പ്ലേ ഓഫിലൂടെ 2022 ലോകകപ്പിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കേണ്ട അവസ്ഥ വന്നത്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി ലോകകപ്പ് യോഗ്യത ഉറപ്പിച്ച സ്വിറ്റ്‌സർലൻഡിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്താനേ റോബെർട്ടോ മാൻസിനി പരിശീലിപ്പിക്കുന്ന ഇറ്റലി ടീമിന് കഴിഞ്ഞുള്ളൂ.

cristiano Ronaldo will mia Qatar World cup

2022 ലോകകപ്പിന് യോഗ്യത നേടുന്നതിന് പ്ലേ ഓഫിലൂടെ കടന്നുപോകേണ്ട അവസ്ഥ വന്ന മറ്റൊരു വമ്പൻ ടീമാണ് പോർച്ചുഗൽ. എന്നാൽ, പ്ലേ ഓഫിൽ പോർച്ചുഗൽ ടീമുമായുള്ള മത്സരം കളിക്കാൻ ഇറ്റലി പരിശീലകൻ റോബെർട്ടോ മാൻസിനി ആഗ്രഹിക്കുന്നില്ല .

“പ്ലേ ഓഫിൽ എതിരെ കളിക്കാൻ ആഗ്രഹമില്ലാത്ത ഒരു ടീമിനെ എനിക്ക് തിരഞ്ഞെടുക്കേണ്ടി വന്നാൽ, ഞാൻ പോർച്ചുഗൽ എന്ന് പറയും” – എന്നാണ് റോബെർട്ടോ മാൻസിനി പറഞ്ഞത്.

ഒപ്പം, ഇറ്റലിക്ക് പ്ലേ ഓഫ് കളിക്കേണ്ടിവരുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മാൻസിനി കൂട്ടിച്ചേർത്തു : “ഞങ്ങൾ സ്വിറ്റ്സർലൻഡിനെതിരെ സമനിലയിൽ പിരിഞ്ഞപ്പോൾ അത് ഞങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, ഞങ്ങൾ പ്ലേ-ഓഫിൽ എത്തുമെന്ന് ഞാൻ കരുതിയില്ല.”

അതേസമയം, യൂറോപ്യൻ പ്ലേ ഓഫിലേക്ക് പുരോഗമിച്ച 12 ടീമുകളെ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിക്കും. അവയിൽ ഓരോ ഗ്രൂപ്പിലും സെമി-ഫൈനലുകളും ഫൈനലുകളും കളിക്കുന്ന നാല് ടീമുകളുടെ ഒരു മിനി ടൂർണമെന്റായി നടത്തും. ഈ മൂന്ന് ഗ്രൂപ്പിലും നടക്കുന്ന മിനി ടൂർണമെന്റുകളിൽ വിജയിക്കുന്ന മൂന്നു ടീമുകൾ 2022 ഖത്തർ ലോകകപ്പിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കും.

2022 മാർച്ച് 24/25 -ന് സെമി ഫൈനൽ മത്സരങ്ങളും 2022 മാർച്ച് 28/29 -ന് മൂന്ന് ഗ്രൂപ്പുകളിലേയും ഫൈനലുകൾ നടക്കും. അടുത്ത അന്താരാഷ്ട്ര ഇടവേളയിലാണ് യൂറോപ്യൻ പ്ലേ-ഓഫുകൾ നടക്കുന്നത്.

മെസ്സി-റൊണാൾഡോ യുഗം പോലെ ഈ രണ്ട് യുവതാരങ്ങൾ ലാലിഗയെ ആവേശത്തിലാഴ്ത്തുമെന്ന പ്രതീക്ഷയിൽ ലാലിഗ പ്രസിഡന്റ്‌….

മെസിയും റൊണാൾഡോയും അല്ല പകരം ആ രണ്ട് താരങ്ങളാണ് ഇത്തവണ ബാലൻഡിയോർ അർഹിക്കുന്നത്…