in , ,

LOVELOVE

പ്രീ സീസണെ പറ്റി മനസ്സ് തുറന്നു ഇവാൻ വുകമനോവിച്

കഴിഞ്ഞ സീസണിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപെട്ട കിരീടം കൊച്ചിയിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്സും ഇവാനും ഈ സീസണിൽ ഇറങ്ങുന്നത്. ഇപ്പോൾ പ്രീ സീസണെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ഇവാൻ വുകമനോവിച്. ഏഷ്യാനെറ്റ്‌ ന്യൂസിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഗോവയിൽ വെച്ച് അവസാനിച്ച കഴിഞ്ഞ സീസൺ ശേഷം ഞങ്ങളുടെ മീറ്റിങ്ങുകളിൽ ഞങ്ങൾ ഞങ്ങളുടെ പ്രീ സീസൺ പ്ലാനുകൾ വ്യക്തമായി തീരുമാനിച്ചിരുന്നു.ഐ എസ് എൽ എന്ന് ആരംഭിക്കുമെന്ന് അറിഞ്ഞതിന് ശേഷം മാത്രമേ തങ്ങൾ പ്രീ സീസൺ തുടങ്ങുകയൊള്ളു.ചുരുങ്ങിയത് രണ്ടര മാസത്തെ പ്രീ സീസണാണ് തങ്ങൾ ആഗ്രഹിക്കുന്നത്.

ജൂലൈയിൽ താൻ കൊച്ചിയിലെത്തും.ജൂലൈ പകുതിയോടെ പ്രീ സീസൺ ആരംഭിക്കും. തങ്ങൾ വിദേശത്ത് പോകും.യൂറോപ്പിലേക്ക് തങ്ങൾ പോകും. യൂറോപ്പിലെ മികച്ച ടീമുകളുമായി തങ്ങൾ കഴിയാവുന്നത്ര സൗഹൃദ മത്സരങ്ങൾ കളിക്കും.

കൊച്ചിയിൽ വെച്ച് തന്നെയാകും തങ്ങൾ പ്രീ സീസൺ തുടങ്ങുക.കൊച്ചിയിലെത്തിയതിന് ശേഷം മാത്രമേ തങ്ങൾ വിദേശത്തേക്ക് പോവുകയൊള്ളു.വിദേശത്ത് നിന്ന് തിരകെ വന്നതിന് ശേഷം കേരളത്തിലെ മികച്ച ടീമുകളുമായും ഇന്ത്യയിലെ മികച്ച ടീമുകളുമായും തങ്ങൾ സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും ഇവാൻ കൂട്ടിച്ചേർത്തു.

ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക് തിരകെയെത്തിയേക്കും..

സഞ്ജുവിന്റെ രാജസ്ഥാൻ ഇന്ന് നിർണായകം…