in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക് തിരകെയെത്തിയേക്കും..

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം താരത്തിന് അർജന്റീനക്ക്‌ പുറത്ത് കളിക്കാനാണ് താല്പര്യം.കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും താരത്തിൽ അതീവ താല്പര്യം കാണിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചേക്കും.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ സീസണിലെ സൂപ്പർ താരമായ ജോർജെ പെരേര ഡയസ് തിരകെ ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.അർജന്റീനൻ മാധ്യമങ്ങളാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്‌തത്.

നിലവിൽ അർജന്റീന ക്ലബ്‌ പ്ലാറ്റനിസിന്റെ താരമാണ് ജോർജെ പെരേര ഡയസ്. കഴിഞ്ഞ സീസണിൽ ലോണിലാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് താരമെത്തിയത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച 21 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളും ഒരു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം താരത്തിന് അർജന്റീനക്ക്‌ പുറത്ത് കളിക്കാനാണ് താല്പര്യം.കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും താരത്തിൽ അതീവ താല്പര്യം കാണിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചേക്കും.

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസിന്റെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നു വിദേശ താരങ്ങളെ നിലനിർത്തും. ലൂണയും ലെസ്‌കോവിച്ചുമാണ് ഈ മൂന്നിൽ രണ്ട് താരങ്ങൾ. ഇതിൽ മൂന്നാമത്തെ താരം ഡയസ് ആകുമെന്ന് എന്നാ പ്രത്യാശയിലാണ് ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകരും.

യുണൈറ്റഡ് സൂപ്പർ താരം ബദ്ധവൈരികളുടെ കൂടാരത്തിലേക്ക്…

പ്രീ സീസണെ പറ്റി മനസ്സ് തുറന്നു ഇവാൻ വുകമനോവിച്