തെറ്റായ രീതികൾക്കെതിരേ പ്രതികരിക്കുന്ന താരങ്ങൾക്ക് ഇന്ത്യയിലെ സാഹചര്യത്തിൽ അതിജീവനം ബുദ്ധിമുട്ടായിരിക്കുമെന്ന് ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ട ആണ് പറഞ്ഞത്.
സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നതെന്നും അനീതികൾക്കെതിരേ ശബ്ദമുയർത്തിയതിന് തന്നെ അധികൃതർ ഒതുക്കിക്കളഞ്ഞത് ഇതിന് ഉദാഹരണമാണെന്നും ജ്വാല പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു
ഇന്ത്യയിൽ പൊതുവെ ഒരു ആൾക്കൂട്ട മന:സ്ഥിതിയാണുള്ളത്. എന്നാൽ എല്ലാ തരത്തിലുമുള്ള വ്യക്തിത്വങ്ങളെ സ്വീകരിക്കാൻ നമ്മൾ പഠിക്കണം. ഒരു വ്യക്തിക്ക് വളരണമെങ്കിൽ അവരുടേതായ ഇടം നൽകണം. അല്ലെങ്കിൽ വ്യക്തിഗത ഇനങ്ങളിൽ മികച്ച താരങ്ങളെ നമുക്ക് ലഭിക്കില്ല. എന്നു കൂടി ജ്വാല ഗുട്ട കൂട്ടിച്ചേർത്തു.